
കൊച്ചി: ഡോളര്‍ കടത്ത് കേസിലും ജാമ്യം ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജയില്‍ മോചിതനായി. ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ചതിനു ശേഷമാണ് ശിവശങ്കറിന് പുറത്തിറങ്ങാനായത്. മൂന്നു മണിയോടെ കാക്കനാട് ജയിലില്‍ നിന്നും പുറത്തുവന്ന ശിവശങ്കര്‍ കാറില്‍ തിരുവനന്തപുരത്തേക്ക് പോയി.
സ്വര്‍ണക്കടത്ത്, കളളപ്പണം വെളുപ്പിക്കല്‍, ഡോളര്‍ കടത്ത് കേസുകളില്‍ അറസ്റ്റിലായ ശിവശങ്കര്‍ 98 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. ആദ്യ രണ്ടു കേസുകളില്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചതെങ്കില്‍ ഡോളര്‍ കടത്തുകേസില്‍ ആമരാഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം. രണ്ട് ലക്ഷം രൂപയും ബോണ്ട്, രണ്ട് ആള് ജാമ്യം, പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.






