
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തിന് അന്തരാഷ്ട്ര പിന്തുണ സംബന്ധിച്ച് ട്വിറ്ററില്‍ പ്രമുഖരുടെ വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പഠാന്. യുഎസില്‍ ജോര്‍ജ് ഫ്ളോയിജിനെ ഒരു പോലീസുകാരന് ക്രൂരമായി കൊലപ്പെടുത്തിയപ്പോള്‍ ശരിയായ രീതിയില്‍ നമ്മുടെ രാജ്യം ദുഃഖം പ്രകടിപ്പിച്ചിരുന്നവെന്നായിരുന്നു പഠാന്റെ പ്രതികരിച്ചത്. വെറുതെ പറഞ്ഞന്നേയുള്ളൂ എന്ന ഹാഷ്ടാഗോടെയാണ് താരം പ്രതികരണം നടത്തിയിരിക്കുന്നത്.
പോപ് താരം റിഹായനയടക്കമുള്ള അന്തരാഷ്ട്ര സെലിബ്രറ്റികള്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയതിനെതിരെ സച്ചിന് ടെണ്ടുല്‍ക്കറും വിരാട് കോലിയുമടക്കമുള്ള കായിക താരങ്ങളും ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിരുന്നു. പിടി ഉഷ, ഉണ്ണി മുകുന്ദന് തുടങ്ങിയ മലയാളി താരങ്ങളും കര്‍ഷക സമരത്തിന് ലഭിക്കുന്ന അന്തരാഷ്ട്ര പിന്തുണയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.







Comments