
തൃശൂര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. തൃശൂരില്‍ നടക്കുന്ന ബിജെപി സമ്മേളനത്തിനിടെയാണ് ജേക്കബ് തോമസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉള്‍പ്പെടെ സാക്ഷി ആക്കിയാണ് അദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ സന്നിഹിതരായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജേക്കബ് തോമസ് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏതു മണ്ഡലത്തില്‍ രംഗത്തിറങ്ങുമെന്ന കാര്യത്തില്‍ സൂചനകളില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്ന് അദേഹം നേരത്തെ പ്രതികരിച്ചിരുന്നു.






