
കോഴിക്കോട്: കഠ്വ കേസില്‍ അഭിഭാഷക ദീപിക സിങ്ങ് രാജ്വത്തിന്റെ ശബ്ദരേഖയ്ക്ക് മറുപടിയുമായി യൂത്ത് ലീഗ്. അഭിഭാഷകന് മുബീന് ഫാറുഖി വഴിയാണ് ദീപിക ആ കുടുംബത്തിന്റെ വക്കാലത്ത് വാങ്ങിയതെന്നതിനു തെളിവായി അവര്‍ വക്കാലത്ത് ചോദിക്കുന്നതിന്റെ ശബ്ദരേഖ യുത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ പുറ്തുവിട്ടു.
ദീപികയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാം. കേസിന്റെ എല്ലാ കാര്യങ്ങളും ഏകോപിപ്പി്ചച്ചത് മുബീന് ഫാറുഖിയാണ്. അതിനാലാണ് കേസ് നടത്തിപ്പിന്റെ തുക മുബിന് ഫാറുഖിയെ ഏല്‍പ്പിച്ചത്. കേസില്‍ രണ്ട് തവണയാണ് ദീപിക ഹാജരായതെന്നും വ്യക്തമാക്കി.
പഠാന്‍കോട്ട് കോടതിയില്‍ കേസിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത് മുബീന് ഫാറുഖിയാണ്.അദേഹത്തെ അപമാനിക്കരുത്. കഠ്വ കേസ് നടത്തിപ്പിനായി യൂത്ത് ലീഗ് പിരിച്ച തുക കഠ്വ ഇരയുടെ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കുമടക്കം പണം കൈമാറിയെന്നും അ്വറ അറിയിച്ചു.
കഠ്വ കേസ് നടത്തിപ്പിനായി അഭിഭാഷകര്‍ പണം വാങ്ങിയിട്ടില്ലെന്ന് ദീപിക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുത്ത ലീഗില്‍ നിന്ന് പണം വാങ്ങിയ മുബീന് ഫാറുഖിക്ക് കേസുമായി ബന്ധമില്ലെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് സി.കെ സുബൈര്‍ ദീപികയുടെ ശബ്ദരേഖയടക്കമുള്ള തെളിവുകള്‍ പുറ്തുവിട്ടിരിക്കുന്നത്.






