
തൃശ്ശൂര്‍: തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തില്‍ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാന്‍ യുഡിഎഫ്. സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച അന്തിമതീരുമാനമായി.
കഴിഞ്ഞ തവണയും പത്മജ വേണുഗോപാല്‍ ആയിരുന്നു മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി. ഇക്കുറിയും ജയസാധ്യതയുള്ളവരുടെ പേരുകളില്‍ ആദ്യ പരിഗണന പത്മജ വേണുഗോപാലിന് ആണെന്ന് തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റ് എം.പി. വിന്‍സെന്റ് പറഞ്ഞു.
2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലും 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് എല്‍.ഡി.എഫിനെക്കാള്‍ മണ്ഡലത്തില്‍ ലീഡ് നേടാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് മുന്നണി.






