
ന്യൂഡല്‍ഹി: ബി.ജെ.പി. രാഷ്ടരീയ ഘടകം ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്കും ശ്രീലങ്കയിലേക്കും വ്യാപിപ്പിക്കുമെന്ന ത്രപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിന്റെ പ്രസ്ഥാവനയില്‍ എതിര്‍പ്പ് രേഖപ്പെടുത്തി ഇരു രാജ്യങ്ങളും. വിഷയത്തില്‍ ഔദ്യോഗികമായി ഇന്ത്യയെ എതിര്‍പ്പ് അറിയിച്ചിരിച്ചുവെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി പ്ദീപ് ഗ്യാവാലിയും ശ്രീലങ്കയില്‍ ബി.ജെ.പിക്കു രാഷ്ട്രീയഘടകം സ്ഥാപിക്കാന്‍ സാധിക്കില്ലെന്നു വ്യക്തമാക്കി ലങ്കന്‍ തെരഞ്ഞെടുപ്പു കമ്മിഷനും രംഗത്തു വന്നിരിക്കുകയാണ്.
ഒരു ട്വിറ്റര്‍ ഉപഭോക്താവാണ് ബിപ്ലബിന്റെ പ്രസ്ഥാവന ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഇതേത്തുടര്‍ന്നാണ് നേപ്പാള്‍ ഔദ്യോഗികമായി എതിര്‍ത്ത് രംഗത്തെത്തിയത്. വിദേശ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ നിയമം അനുശാസിക്കുന്നില്ലെന്നായിരുന്നു ശ്രീലങ്കന്‍ തെരഞ്ഞെടുപ്പു കമ്മിഷന് ചെയര്മാന് നിമല്‍ പുന്ഷിഹെവ വ്യക്തമാക്കി. ശ്രീലങ്കയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വിദേശ രാഷ്ട്രീയ സംഘടനകളും സംഘങ്ങളുമായും ബന്ധം പുലര്‍ത്താം. എന്നാല്‍ ഇതര രാജ്യങ്ങളിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പു നിയമങ്ങള്‍ അനുവദിക്കുന്നില്ല- പുന്ഷിഹെവ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നേപ്പാളിലും ശ്രീലങ്കയിലും പാര്‍ട്ടിഘടകങ്ങള്‍ സ്ഥാപിച്ച് ഭരണത്തിലെത്താന്‍ ബി.ജെ.പി. ലക്ഷ്യമിടുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു പുന്ഷിഹെവയുടെ പ്രതികരണം.
അഗര്‍ത്തലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ബിപ്ലബ് ദേബ് പാര്‍ട്ടിയുടെ ശ്രീലങ്കന്‍ മോഹങ്ങള്‍ വെളിപ്പെടുത്തിയത്. 2018-ല്‍ ദേശീയാധ്യക്ഷനായിരിക്കെ അമിത് ഷായാണ് അതിര്‍ത്തികടന്നുള്ള പാര്‍ട്ടി വിപുലീകരണം നേതാക്കളുമായി ആദ്യം പങ്കുവച്ചത്. ആത്മനിര്‍ഭര്‍ ദക്ഷിണേഷ്യ ദൗത്യത്തിലുള്‍പ്പെടുത്തി അയല്‍രാജ്യങ്ങളില്‍ പാര്‍ട്ടി ചുവടുറപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന് ഷാ വെളിപ്പെടുത്തിയെന്നാണ് ദേബ് വ്യക്തമാക്കിയത്.






