
വി അതിവേഗ രാത്രിസമയ ഡാറ്റ അവതരിപ്പിച്ചു. വി പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെ ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. 249 രൂപ മുതല്‍ മുകളിലേക്കുള്ള അണ്‍ലിമിറ്റഡ് റീചാര്‍ജുകളിലാണ് ഇത് ലഭിക്കുക. വി ഉപയോക്താക്കള്‍ക്ക് ഡാറ്റ പരിധിയില്ലാതെ ഈ സമയത്ത് ഉപയോഗിക്കാന്‍ സാധിക്കും.
പ്രതിദിനം ഒരു ജിബി ഡാറ്റ ഉണ്ടെങ്കില്‍ പുതിയ ആനുകൂല്യം പ്രകാരം ഈ ഡാറ്റയോടൊപ്പമാണ് രാത്രി സമയത്ത് പരിധിയില്ലാത്ത അതിവേഗ ഡാറ്റ അധികമായി ലഭിക്കുന്നത്. രാത്രികാല ഡാറ്റാ ഉപയോഗം വര്‍ധിക്കുന്നുവെന്ന നിരീക്ഷണത്തിലാണ് കമ്പനി ഇത് അവതരിപ്പിച്ചത്. ഈ അണ്‍ലിമിറ്റഡ് ഹൈ സ്പീഡ് നൈറ്റ് ടൈം ഡാറ്റ വി ഉപഭോക്താക്കളെ ഒടിടി സംവിധാനങ്ങള്‍, വി മൂവിസ്, ടിവി ആപ്പുകള്‍ തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്കായി ബ്രൗസു ചെയ്യാനും ഡൗണ്‍ലോഡു ചെയ്യാനും സഹായിക്കും.
വി ഉപഭോക്താക്കള്‍ക്ക് 249 രൂപ മുതലുള്ള അണ്‍ലിമിറ്റഡ് ഡെയ്ലി ഡാറ്റാ പാക്കുകളില്‍ വാരാന്ത്യ ഡാറ്റാ റോള്‍ ഓവര്‍ ആനുകൂല്യം കൂടി നൽകുന്നുണ്ട്. ഇത് രാത്രിയിലെ പരിധിയില്ലാത്ത ഉപയോഗത്തിനോടൊപ്പം ഓരോ ദിവസവും തങ്ങളുടെ പ്രതിദിനപരിധിയില് ഉപയോഗിച്ചിട്ടില്ലാത്ത ഡാറ്റ നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.






