
ബ്രിട്ടൻ : ബ്രിട്ടനിൽ ലോക്ക്ഡൗണിൽ ഇളവുകൾ വരുത്താൻ തീരുമാനം. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ പാർലമെന്റിൽ ഇതു സംബന്ധിച്ച റോഡ് മാപ്പ് അവതരിപ്പിച്ചു. വാക്സിനേഷൻ ഫലം കണ്ടതിനാലാണ് പുതിയ തീരുമാനം.
ജൂൺ 21ഓടെ പൂർണമായും ബ്രിട്ടനെ സാധാരണ നിലയിലാക്കുകയാണ് ലക്ഷ്യം. ആഭ്യന്തര- വിദേശ വിമാനയാത്രകളെല്ലാം ഈസമയത്ത് പുനരാരംഭിക്കും. മാർച്ച് എട്ടുമുതൽ നാല് ഘട്ടങ്ങളായാണ് ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവ് വരുത്തുന്നത്. ആദ്യ ഘട്ടത്തിൽ സ്കൂളുകൾ തുറക്കും.
രണ്ടാംഘട്ടത്തിൽ കടകളും ബാർബർഷോപ്പുകളും ജിമ്മുകളും ഉൾപ്പെടെയുള്ളവർ തുറക്കും. ഏപ്രിൽ 12 മുതൽ രണ്ടാം ഘട്ടം ആരംഭിക്കും. മേയ് 17ന് മൂന്നാംഘട്ടത്തിൽ സോഷ്യൽ കോൺടാക്ട് നിയമങ്ങളിൽ ഇളവ് അനുവദിക്കും. ആളുകൾക്ക് ഒത്തുകൂടാൻ അനുമതി നൽകുന്നത് ഈ ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ ഫുട്ബോൾ സ്റ്റേഡിയങ്ങളും പരിധി വെച്ച് തുറന്നേക്കും.






