
പാമ്പെന്ന് കേട്ടാല്‍ തന്നെ ഓടുന്നവരാണ് നമ്മളില്‍ മിക്ക ആളുകളും. പാമ്പുകളില്‍ ഏറ്റവും അപകടകാരികള്‍ മൂര്‍ഖന്‍ തന്നെയാണ്. മറ്റുള്ള പാമ്പുകളെ അപേക്ഷിച്ച് പെട്ടെന്ന് പ്രകോപിതരാകുന്ന ഇനമാണ് ഇവ. മാത്രമല്ല ഇവയ്ക്ക് വളരെ ആഴത്തില്‍ മുറിവേല്‍പ്പിക്കാനും സാധിക്കും. നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോടോക്സിക് വിഷമാണ് മൂര്ഖനുള്ളത്. ഇത്രയും ഭയങ്കരന്മാരായ ഇവ അസംഖ്യം ഉണ്ടെങ്കിലോ.
അത്തരത്തിലൊരു വീഡിയോയും ചിത്രങ്ങളുമാണ് പുറത്ത് വരുന്നത്. ഒരു വീടിന്റെ തറയിലെ പൊത്തില്‍ നിന്നും കണ്ടെത്തിയത് നിരവധി മൂര്‍ഖന്‍ പാമ്പുകളെയാണ്. വീടിന്റെ ഭിത്തിക്ക് സമീപം അടുക്കി വച്ചിരിക്കുന്ന ഇഷ്ടികയുടെ ഇടയില്‍ നിന്നുമാണ് ആദ്യം ഒരു മൂര്‍ഖന്‍ കുഞ്ഞിനെ കാണുന്നത്.
ഓരോ ഇഷ്ടിക മാറ്റുമ്പോഴും വീണ്ടും മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍. ഇനിയും കൂടുതല്‍ പാമ്പുകള്‍ ഉണ്ടെന്ന് മനസിലാക്കിയ പാമ്പു പിടുത്തക്കാരന് തറയില്‍ വെള്ളം ഒഴിക്കുന്നു. പിന്നീട് കാണുന്നത് തറയില്‍ നിന്നും തലപൊക്കി വരുന്ന നിരവധി മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ്. എന്നാല്‍ ഇത് എവിടെയാണെന്ന് വ്യക്തമല്ല.







Comments