ലണ്ടന്‍ ആസ്ഥാനമായുള്ള നത്തിംഗ് ടീനേജ് എഞ്ചിനീയറിംഗ് കമ്പനിയെ സ്ഥാപക പങ്കാളിയായി പ്രഖ്യാപിച്ചതായി റിപ്പോർട്ട്. മുന്‍ വണ്‍പ്ലസ് സഹസ്ഥാപകനായ കാള്‍ പെയുടെ പുതിയ സംരംഭമാണ് നത്തിംഗ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കാൾ പേയ് വൺപ്ലസ്സിൽ നിന്നും പടിയിറങ്ങിയത്. നതിങ് ബ്രാൻഡിന്റെ സ്മാർട്ട് ഡിവൈസുകൾ ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
'ടീനേജ് എഞ്ചിനീയറിംഗ് ടീമിനെ വളര്‍ന്നുവരുന്ന നത്തിംഗ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ടീനേജ് എഞ്ചിനീയറിംഗിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷം ഉണ്ട്. മികച്ച ഡിസൈനര്‍മാരും ക്രിയേറ്റീവുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഞങ്ങള്‍ ഒരുമിച്ച് സവിശേഷവും സത്യവുമായ ഒരു റോഡ്മാപ്പ് സൃഷ്ടിച്ചു. വലിയൊരു കാഴ്ചപ്പാടാണ് ഇത്, 'സിഇഒയും നത്തിംഗിന്റെ സഹസ്ഥാപകനുമായ കാള്‍ പെയ് പറഞ്ഞു.
സ്റ്റോക്ക്ഹോം ആസ്ഥാനമായുള്ള ടീനേജ് എഞ്ചിനീയറിംഗ് സംഗീതം ഇഷ്ടപ്പെടുന്ന ആളുകള്‍ക്കായി ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നു. ടീനേജ് എഞ്ചിനീയറിംഗ് ടീം കമ്പനിയുടെ ആദ്യ ഉല്‍പ്പന്നമായ വയര്‍ലെസ് ഇയര്‍ബഡുകള്‍ രൂപകല്‍പ്പന ചെയ്യുമെന്നാണ് റിപ്പോർട്ട്.






