
ബീയജിംഗ്: ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാണ രംഗത്തേക്ക് ചൈനീസ് ടെക് ഭീമന് വാവ്വെ ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റോയിട്ടേര്‍സ് റിപ്പോർട്ട് പ്രകാരം യൂറോപ്യന്‍, യുഎസ് ഉപരോധങ്ങള്‍ നേടുന്ന ചൈനയിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളാണ് വാവ്വെ, എന്നാൽ തങ്ങളുടെ ബിസിനസ് ലക്ഷ്യങ്ങള്‍ തന്നെ മാറ്റുവാനുള്ള പുതിയ പദ്ധതി ആണ് വാവ്വെ ഒരുക്കുന്നത് എന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ഇ-കാര്‍ മോഡലുകള്‍ ഈ വര്‍ഷം തന്നെ വാവ്വെ അവതരിപ്പിച്ചേക്കും എന്നാണ് സൂചന.
ഇതിന്റെ ഭാഗമായി വാവ്വെ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷാന്‍ഗന്‍ ഓട്ടോമൊബൈല്‍സുമായി കരാറില്‍ ഏർപ്പെട്ടിട്ടുണ്ട്. ഷാന്‍ഗന്‍ ഓട്ടോമൊബൈല്‍സിന്റെ പ്ലാന്റുകള്‍ വാവ്വെയുടെ ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കാനായിരിക്കും ഈ കരാർ. കൂടാതെ, തന്നെ മറ്റുചില ഓട്ടോ കമ്പനികളുമായി വാവ്വെ ഈ വിഷയത്തില്‍ ചര്‍ച്ചയിലാണെന്നാണ് സൂചന.വാവ്വെ ബിഎഐസി ഗ്രൂപ്പിന്റെ ബ്ലൂപാര്‍ക്ക് ന്യൂ എനര്‍ജി ടെക്നോളജിയുമായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.






