
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.പി.മാര്‍ മത്സരിക്കില്ലെന്ന് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസ്ഡന്റ് കെ. സുധാകരന്. ഹൈക്കമാന്‍ഡ് നിലപാടും ഇതുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ. മുരളീധരന് എം.പി. നിയമസഭയിലേക്ക് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ഇളവ് നല്കുന്നു എന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സുധാകരന്.
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുടെ തിരക്കിലാണ് മുന്നണികള്‍. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം നാല് ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും പാലക്കാട് ഷാഫി പറമ്പില്‍ എം.എല്‍.എ.ക്കെതിരെ വിമതനായി മത്സരിക്കാനൊരുങ്ങുന്ന എ.വി. ഗോപിനാഥനുമായി മത്സരിക്കുമെന്നും കെ. സുധാകരന് പറഞ്ഞു. കണ്ണൂര്‍ സീറ്റ് മുസ്ലീം ലീഗിന് വിട്ടുകൊടുക്കുന്ന കാര്യം ഇപ്പോള്‍ പാര്‍ട്ടിയുടെ മുന്നിലില്ലെന്നും സുധാകരന് വ്യക്തമാക്കി.






