
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിലെ ഭാരപരിശോധന പൂര്‍ത്തിയായി. ഇ. ശ്രീധരന് രാവിലെ പാലം സന്ദര്‍ശിച്ച് പരിശോധനാ ഫലം പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ശനി രാവിലെ തുടങ്ങിയ ഭാരപരിശോധന ഇന്നലെ രാത്രിയിലാണ് പൂര്‍ത്തിയായത്.
തുടർന്ന് ഉച്ചയോടെ പരിശോധനാ റിപ്പോര്‍ട്ട് ഡിഎംആര്‍സി സര്‍ക്കാരിന് കൈമാറും. ഫലം തൃപ്തികരമായതിനാല് നാളെ രാത്രിയോടെ പണി പൂര്‍ത്തിയാക്കി പാലം സര്‍ക്കാരിന് കൈമാറും എന്നാണ് കരുതുന്നത്.
പെയിന്റിങ് അടക്കമുള്ള ചെറിയ ജോലികള്‍മാത്രമാണ് പാലത്തില്‍ ശേഷിക്കുന്നത്.
രണ്ടു സ്പാനുകളിലായി നാലു ദിവസം പരിശോധന നടത്തി. പാലത്തിലുള്ള 35 മീറ്ററിന്റെയും 22 മീറ്ററിന്റെയും സ്പാനുകളിലായിരുന്നു ഭാരപരിശോധന. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഘട്ടംഘട്ടമായി 220 ടണ്‍ ഭാരം പാലത്തിനു മുകളിലെത്തിച്ച് നിര്‍ത്തിയിട്ടാണ് പരിശോധന നടത്തിയത്.






