
'യാദൃച്ഛിക സംഭവങ്ങൾ' എന്ന ഹ്രസ്വചിത്രം ഫേസ്ബുക്കിൽ പങ്ക് വെച്ച് മലയാളികളുടെ പ്രിയ താരം ജയസൂര്യ. 'പുതിയ പ്രതിഭകൾ' എന്ന കുറിപ്പോടെയാണ് ജയസൂര്യ യാദൃച്ഛിക സംഭവങ്ങളുടെ ലിങ്ക് ഫേസ്ബുക്കിൽ പങ്കുവെച്ചത്. യുവ താരങ്ങളായ മാനസ രാധാകൃഷ്ണൻ, അക്ഷയ് രാധാകൃഷ്ണൻ എന്നിവരും ഹ്രസ്വചിത്രത്തിന്റെ ലിങ്ക് അവരുടെ പേജുകളില്‍ പങ്ക് വെച്ചിരുന്നു.
അശ്വിൻ രാധാകൃഷ്ണൻ ആണ് ഹ്രസ്വചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത്. അശ്വിൻ 'വാട്ട് ഇഫ്' എന്ന ഹ്രസ്വചിത്രവും മുൻപ് സംവിധാനം ചെയ്തിട്ടുണ്ട്. സച്ചിൻ സതീഷാണ് ഛായഗ്രഹണം, ജോബി എം ജോസ് എഡിറ്റിംഗ്, ലാൽകൃഷ്ണ സംഗീതം, രജീഷ് കെ രമണൻ സൗണ്ട് ഡിസൈനിംഗും ചെയ്ത ചിത്രം അവനീർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിഷാദ് എം ഹസ്സനാണ് നിർമ്മിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിൽ നടക്കുന്ന സംഭവങ്ങൾ കോർത്തിണക്കി ആണ് കഥ പറയുന്നത്.
ഒരു പറ്റം ചെറുപ്പക്കാരും, പലതരം വേഷങ്ങളിലൂടെ പരിചിതമായ അഭിനനേതാക്കളും ഹ്രസ്വചിത്രത്തിന്റെ ഭാഗമാകുന്നു. ശ്യാം മോഹൻ, മൃണാളിനി സൂസൻ, സുനിൽ മേലേപ്പുറത്ത്, അരുൺ പുനലൂർ, ശബരി രാജ്, അഖിൽ രാജ്, അരുൺ പുരുഷോത്തമൻ, അനന്തു ശ്രീകുമാർ, അനൂപ് യശോധരൻ, അഭിലാഷ് ശ്രീധരൻ, ഗിരീഷ്, പ്രശാന്ത്, എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദൃശ്യ സാധ്യതകളുടെ, കഥ പറയുന്നതിന്റെ, ചിത്ര സംയോജനത്തിന്റെയൊക്കെ പുത്തന്‍ പരീക്ഷണങ്ങള്‍ ആണ് യാദൃച്ഛിക സംഭവങ്ങളെ വ്യത്യസ്തമാക്കുന്നത്. 20 മിനിറ്റ് ദൈർഘ്യമുള്ള ഉള്ള ചിത്രം അവേനിർ എൻറർടെയ്ൻമെൻറ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.






