
ഓഡിയോ ആക്സസറീസ് കമ്പനിയായ ബോട്ട് സ്ത്രീകൾക്കായി പുതിയ സീരീസ് ഹെഡ്ഫോണുകളും ഇയർഫോണുകളും അവതരിപ്പിച്ചു. വയർഡ്, വയർലെസ്, ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർഫോണുകൾ എന്നിവയാണ് ട്രെബൽ എന്ന കളക്ഷനിൽ ഉൾപ്പെടുന്നത്.
399 രൂപ മുതൽ 2,999 രൂപ വരെ വില വരുന്ന സീരിസിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ നിറങ്ങൾ സ്ത്രീകളെ ആകർഷിക്കുമെന്ന് ബോട്ട് പറയുന്നു. ഇവയിൽ ബ്ലൂ, ലെമൺ, പിങ്ക്, റെഡ്, മഞ്ഞയെല്ലോ തുടങ്ങിയ വ്യത്യസ്ത ഷേഡുകൾ എന്നിവ ഉൾപ്പെടുന്നു. ആമസോൺ ഫ്ലിപ്കാർട്ട് വഴി ഈ ഉൽപന്നം സ്വന്തമാക്കാം. https://www.boat-lifestyle.com/collections/trebel-audiowear-for-women എന്ന വെബ്സൈറ്റിൽ ഉൽപന്നങ്ങളുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.
ട്രെബലിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങളും, സ്ത്രീകൾക്കായി ഉള്ള ഓഡിയോ ഉൽപന്നങ്ങളും ഐപിഎക്സ് റേറ്റിംഗിലാണ് എത്തുന്നത്. ഇത് വർക്ക് ഔട്ടുകൾക്ക് ഉപയോഗപ്രദമാകും. ഒപ്പം ഇത് വാട്ടർപ്രൂഫുമാണ്. ഓഡിയോ ഉത്പന്നങ്ങൾക്ക് മികച്ച ബാറ്ററി ലൈഫ് ഉള്ളതിനാൽ ഉപയോക്താക്കൾക്ക് പ്ലേബാക്ക് സമയം ആസ്വദിക്കാനാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഓഡിയോ ഉത്പന്നങ്ങൾ ബ്ലൂടൂത്ത് v5.0 മായി ബന്ധിപ്പിക്കാം.






