
തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്തെ കസ്റ്റംസ് മേഖല ഓഫീസുകളിലേക്ക് എല്‍.ഡി.എഫിന്റെ പ്രതിഷേധ മാര്‍ച്ച്. ഡോളര്‍കടത്തുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി, സ്പീക്കര്‍, മൂന്നു മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചൂണ്ടിക്കാട്ടിയതാണ് എല്‍.എഡി.എഫിനെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് ഓഫീസുകളിലേക്കാണ് മാര്‍ച്ച്.
തിരുവനന്തപുരത്തെ പ്രതിഷേധമാര്‍ച്ച് സി.പി.എം പി.ബി അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടെ പ്രതിഷേധ മാര്‍ച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന് ഉദ്ഘാടനം ചെയ്തു.
അതേസമയം, രാഷ്ട്രീയ പാര്‍ട്ടികളുടെ ഭീഷണി വിലപ്പോകില്ലെന്ന് കസ്റ്റംസ് കമ്മീഷന് സുമിത് കുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. എല്‍.ഡി.എഫിന്റെ പ്രതിഷേധ മാര്‍ച്ചിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.






