
കൊല്‍ക്കൊത്ത: പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മിഥുന് ചക്രബര്‍ത്തിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുഗത റോയ്. മിഥുന് വിശ്വാസ്യതയോ സ്വാധീനമോ ഇല്ലാത്തയാളാണ്. ഒട്ടും ആദരവ് അര്‍ഹിക്കുന്നില്ലെന്നും രാജ്യസഭാംഗമായ സുഗത പറഞ്ഞു. ടിഎംസിയുടെ രാജ്യസഭാംഗമായിരുന്ന മിഥുന് ഇന്നലെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
മിഥുന് ആദ്യകാലത്ത് നക്സല്‍ ആയിരുന്നു. ഇതിനകം നാലുതവണ അയാള്‍ പാര്‍ട്ടി മാറി. ഇപ്പോള്‍ അയാള്‍ ഒരു താരമല്ല. ഇന്നലെകളുടെ താരമായിരുന്നു. ആദ്യം അയാള്‍ സി.പി.എമ്മില്‍ ചേര്‍ന്നു. പി്ന്നീട് ടിഎംസിയില്‍ എത്തി രാജ്യസഭാംഗമായി. ബി.ജെ.പിയുടെ ഭീഷണിയില്‍ ഭയന്ന് രാജ്യസഭാംഗത്വം രാജിവച്ചു. എന്‍ഫോഴ്സ്മെന്റിനേയും മറ്റുമുപയോഗിച്ച് അയാളെ ഭീഷണിപ്പെടുത്തി. അതോടെ അയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ജനസ്വാധീനമോ വിശ്വാസ്യതയോ ഉള്ളയാളല്ല. ഒട്ടും ബഹുമാനവുമില്ലെന്നും സുഗത റോയ് പറഞ്ഞു.
ഇന്നലെ കൊല്‍ക്കൊത്തയില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിയില്‍ മിഥുന് ചക്രബര്‍ത്തി പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇടിച്ചുകയറാന്‍ താനില്ലെന്നും പ്രോട്ടോക്കോള്‍ പ്രകാരം തനിക്ക് അവസരം വന്നാല്‍ മാത്രമേ അത് പരിഗണിക്കൂവെന്നും മിഥുന് പറഞ്ഞിരുന്നു.






