
വാഷിങ്ടണ്‍ : വര്‍ഷങ്ങളായി കുട്ടികളുടെ പ്രിയ കളിപ്പാട്ടമായ ബാര്‍ബി ഡോളിന് 62 വയസ്. പല വര്‍ണങ്ങളിലുള്ള , വെളുത്ത പഞ്ഞിക്കെട്ടുകളുള്ള ഉടുപ്പുകളുമായി സുന്ദരിയായ ബാര്‍ബിയെ കൂടെ കൂട്ടാത്തവര്‍ ഉണ്ടാവില്ല.
1959 മാര്‍ച്ച് 9ന് ന്യൂയോര്‍ക്കിലെ അമേരിക്കന്‍ ഇന്റര്‍ നാഷണല്‍ കളിപ്പാട്ട മേളയിലാണ് ആദ്യത്തെ ബാര്‍ബി ഡോള്‍ എത്തുന്നത്. കളിപ്പാട്ട കമ്പനിയായ മാറ്റല്‍ ഇന്‍കോര്‍പ്പറേറ്റിന്റെ സ്ഥാപകന്‍ എലിയറ്റ് ഹാന്‍ഡലറുടെ ഭാര്യ റൂത്താണ് ലോകത്തിന് ബാര്‍ബി പാവകളെ പരിചയപ്പെടുത്തിയത്.
കുട്ടികള്‍ പേപ്പറുകൊണ്ട് പാവകളെ നിര്‍മ്മിച്ച് കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട റൂത്ത്, അങ്ങനെയൊരു പാവ നിര്‍മ്മിക്കുക എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു. റൂത്തും, ഭര്‍ത്താവും ജര്‍മ്മനിയിലേക്കുള്ള യാത്രയില്‍ ശ്രദ്ധയില്‍പ്പെട്ട ബില്‍ഡ് ലില്ലി പാവകള്‍ റൂത്തിന് വളരെ ഇഷ്ടമായി. ഉടന്‍ തന്നെ തന്റെ ആശയം ഭര്‍ത്താവിനോട് പറഞ്ഞു. തുടര്‍ന്ന കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന തരത്തില്‍ മുതിര്‍ന്നവരുടെ രൂപ സാൃശ്യമുള്ള സുന്ദരികളായ പാവകളെ നിര്‍മ്മിച്ചു. വര്‍ഷങ്ങള്‍ കഴിയും തോറും ഇവയുടെ രൂപത്തിലും മാറ്റങ്ങള്‍ ഉണ്ടായി, എന്നാല്‍ ബാര്‍ബി എന്ന പേരിന് ആരാധകര്‍ ഏറെയായിരുന്നു അതുകൊണ്ട തന്നെ അത് നിലനിര്‍ത്തി. കാലമോറെ കഴിഞ്ഞിട്ടും കുട്ടികള്‍ക്ക് അതിനോടുള്ള ഇഷ്ടം കൂടിവന്നു. കഴിഞ്ഞ 62 വര്‍ഷത്തോളം കുട്ടികളില്‍ കളിയും സന്തോഷവും നിറയ്ക്കുന്ന ഈ പാവയുടെ ജന്മദിനത്തെ ബാര്‍ബി ഡേയായി ആഘോഷിക്കുന്നു.






