
മകനൊപ്പമുളള രസകരമായ വീഡിയോ പങ്കുവെച്ച് ടെന്നീസ് താരം സാനിയ മിര്സ. മകന് ചെവിയില് എന്തോ വലിയ രഹസ്യം പറയുന്ന വീഡിയോയാണ് സാനിയ പങ്കുവെച്ചത്. ‘എനിക്ക് ഒന്നും മനസ്സിലായില്ല, പക്ഷേ എന്റെ ചെവി തുടയ്ക്കണം ’എന്നാണ് വീഡിയോയ്ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.
വീഡിയോയില് അമ്മ സാനിയയെ കെട്ടിപ്പിടിച്ച് രഹസ്യം പറയുന്ന എട്ടു വയസുകാരന് ഇഷാന് മിര്സ മാലിക്കിനെ കാണാം. മകനെ ചേര്ത്തുപിടിച്ച് രഹസ്യം കേള്ക്കുന്നുണ്ടെങ്കിലും തനിക്കൊന്നും മനസ്സിലാകുന്നില്ലെന്ന് സാനിയയുടെ മുഖഭാവത്തിലൂടെ വ്യക്തമാണ്. ‘എന്റെ മകന്റെ രഹസ്യങ്ങള്. 50% കാറ്റ്, 49% ഉമ്മിനീര്, 1% കാര്യവിവരം ’എന്ന തലക്കെട്ടാണ് വീഡിയോയ്ക്ക് നല്കിയിരിക്കുന്നത്.
അഞ്ച് മില്യണിലധികം കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. സാനിയ മിര്സയുടെയും പാക്കിസ്ഥാന് മുന് ക്രിക്കറ്റ് താരം ഷോയബ് മാലിക്കിന്റെയും മകനാണ് ഇഷാന്. 2024 ജനുവരിയില് സാനിയയും ഷോയബും ഔദ്യോഗികമായി വിവാഹബന്ധം വേര്പരിഞ്ഞു.







Comments