
ധനമന്ത്രി തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നു
കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍. സിപിഎമ്മില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും പ്രമുഖരെ തഴഞ്ഞത് അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥികളെ അടിച്ചേല്‍പ്പിക്കുകയാണ്. അതിനാലാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയര്‍ന്നത്. ഇത് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരുടെ വോട്ട് കുറയാന്‍ ഇടയാക്കുമെന്നും ഒരു ചാനലിനോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.
പിണറായി വിജയന് അറിയാതെ സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിക്കില്ലന്നും ബര്‍ലിന്‍ ചൂണ്ടിക്കാട്ടി.
പി ജയരാജനും ജി സുധാകരനും ഉള്‍പെടെയുള്ള പ്രമുഖരെ തഴഞ്ഞതുകൊണ്ട് പാര്‍ട്ടിക്ക് ഇത്തവണ വോട്ടുകള്‍ നഷ്ടമാകും. എങ്കിലും പിണറായി സര്‍ക്കാരിന്റെ ഭരണ മികവില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






