വീ (VI) പുതിയ റീചാർജ് പ്ലാനുകൾ പുറത്തിറക്കി. ഓടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ പ്രീപെയ്ഡ് വരിക്കാർക്കും പോസ്റ്റ്പെയ്ഡ് വരിക്കാർക്കും ഒരു വർഷത്തേക്ക് ആണ് പുതുതായി അവതരിപ്പിച്ച റീചാർജ് പായ്ക്കുകളുടെ ആകർഷണം. വീ റീചാർജിലൂടെ ഡാറ്റ, കോൾ ഓഫറുകൾക്കൊപ്പം 399 രൂപയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ ആണ് ലഭിക്കുന്നത്.
വീ പുതുതായി 401, 501, 601, 801 രൂപയുടെ റീചാർജ് ആണ് അവതരിപ്പിച്ചരിക്കുന്നത്. 28 ദിവസം വാലിഡിറ്റി, പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ, പ്രതിദിനം 3 ജിബി ഡാറ്റ എന്നിവ 401 രൂപയുടെ പ്ലാനിലുണ്ട്. കൂടാതെ 16 ജിബി അഡിഷണൽ ഡാറ്റ കൂടെ ചേരുമ്പോൾ 100 ജിബി ഡാറ്റ ഈ റീചാർജിലൂടെ ഉപയോഗിക്കാം.
75 ജിബി ഡാറ്റയും 56 ദിവസത്തെ വാലിഡിറ്റിയും ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനും 501 രൂപയുടെ റീചാർജിൽ ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകൾ, 56 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 3 ജിബി ഡാറ്റ എന്നിവയാണ് 601 രൂപയുടെ റീചാർജിൽ ഒരുക്കിയിരിക്കുന്നത്. ഒപ്പം 32 ജിബി അഡിഷണൽ ഡാറ്റ കൂടെ ചേരുമ്പോൾ 200 ജിബി ഡാറ്റ ഈ റീചാർജിലൂടെ ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകൾ, 84 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 3 ജിബി ഡാറ്റ എന്നിവയാണ് 801 രൂപയുടെ റീചാർജ് ചെയ്യുമ്പോൾ ലഭിക്കുക. കൂടാതെ 48 ജിബി അഡിഷണൽ ഡാറ്റ കൂടെ ചേരുമ്പോൾ 300 ജിബി ആണ് ഈ റീചാർജിലൂടെ ലഭിക്കുന്നത്.






