
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ലതിക സുഭാഷിന് സീറ്റു നിഷേധിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. ലതിക സുഭാഷിനോട് നേതൃത്വം നീതികാട്ടിയില്ല. ഇരിക്കൂറിലും തമ്മിലടിയാണ്. പ്രവര്‍ത്തകരുടെ വികാരം നേതൃത്വത്തിന് ബാധ്യതയുണ്ട്. ഇത് മനസ്സിലാക്കാത്തതാണ് പ്രശ്നമെന്നും സുധാകരന് കുറ്റപ്പെടുത്തി.
ഇരിക്കൂറില്‍ പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്നില്ല. അതിനാല്‍ത്തന്നെ അവിടെ സീറ്റുതര്‍ക്കവും തമ്മിലടിയും രൂക്ഷമാണ്. കഴിഞ്ഞ കാലങ്ങളിലുണ്ടാക്കിയ ധാരണകളില്‍ നിന്ന് വ്യതിചലിച്ചു എന്നതാണ് ഇരിക്കൂറിലെ പ്രശ്നം. ഇരിക്കൂറില്‍ സംഭവിക്കുന്നതിനെക്കുറിച്ച് പലതും പറയാനുണ്ട്. എന്നാല്‍ അവ ഇപ്പോള്‍ പറയുന്നത് പാര്‍ട്ടിക്കു ഗുണകരമാവില്ലെന്നും സുധാകരന് പറഞ്ഞു.






