ചൈനീസ് ടെക് ഭീമന്മാരായ ഷവോമി റെഡ്മി ബ്രാൻഡിൽ സ്മാർട്ട് ടിവികളും അവതരിപ്പിച്ചു. 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് എന്നിങ്ങനെ മൂന്നു വലിപ്പങ്ങളിൽ എൽഇഡി ടിവികളായ റെഡ്മി സ്മാർട്ട് ടിവികൾ ലഭ്യമാണ്. മൂന്ന് പതിപ്പിനും 4K എച്ഡിആർ എൽഇഡി സ്ക്രീനുകളാണ്. ആൻഡ്രോയിഡ് ടിവി 10 അടിസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ്മി സ്മാർട്ട് ടിവികൾക്ക് 12-ബിറ്റ് ഡോൾബി വിഷൻ പിന്തുണയുമുണ്ട്.
32,999 രൂപയാണ് 50 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള റെഡ്മി സ്മാർട്ട് ടിവി എക്സ്50-യുടെ വില. 55 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള റെഡ്മി സ്മാർട്ട് ടിവി എക്സ്55-യ്ക്ക് 38,999 രൂപയും ഏറ്റവും പ്രീമിയം സ്മാർട്ട് ടിവിയായ 65 ഇഞ്ച് വലിപ്പമുള്ള റെഡ്മി സ്മാർട്ട് ടിവി എക്സ്65-ന് 57,999 രൂപയുമാണ് വില എന്നാണ് റിപ്പോർട്ട്. ഈ മാസം 25-നാണ് റെഡ്മി സ്മാർട്ട് ടിവി എക്സ് സീരീസ് വില്പനക്കെത്തുക. ആമസോൺ, ഷവോമി ഓൺലൈൻ സ്റ്റോർ, എംഐ ഹോം, എംഐ സ്റ്റുഡിയോ ഓഫ്ലൈൻ സ്റ്റോറുകൾ വഴി റെഡ്മി സ്മാർട്ട് ടിവി എക്സ് വാങ്ങാം.
റെഡ്മി സ്മാർട്ട് ടിവി എക്സ് സീരീസിന്റെ ആകർഷണം ഡോൾബി വിഷൻ, എച്ഡിആർ10+ ഫോർമാറ്റ് സപ്പോർട്ട് എന്നിവയാണ്. റിപ്പോർട്ട് പ്രകാരം ഇൻബിൽറ്റ് സ്പീക്കറുകളുള്ള ടിവി ഡോൾബി ഓഡിയോ, ഡോൾബി അറ്റ്മോസ് പാസ്-ത്രൂ ഓവർ ഇആർസി, ഡിടിഎസ് വിർച്വൽ: എക്സ് എന്നിവ ഉൾപ്പെടെ വിവിധ ശബ്ദ ഫോർമാറ്റുകൾ നൽകിയിരിക്കുന്നു. 64-ബിറ്റ് ക്വാഡ്-കോർ മീഡിയടെക് പ്രോസസ്സർ, 2 ജിബി റാം, അപ്പുകൾക്കും ഡാറ്റകൾക്കുമായി 16 ജിബി സ്റ്റോറേജ് എന്നിവ റെഡ്മി സ്മാർട്ട് ടിവി എക്സ് സിരീസിനുണ്ട്.






