
ന്യൂഡല്‍ഹി: കേരള ഇന്ഫ്രാസ്ട്രക്ച്ര് ഇന്‍വസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിനെതിരെ (കിഫ്ബി) എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി.) കേസെടുത്ത് അന്വേഷണം നടത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. കിഫ്ബിക്കെതിരെ നിസവില്‍ സി.ബി.ഐ. അന്വേഷണം നടക്കുന്നില്ല. വിദേശ വിനിമയചട്ടം ലംഘിച്ചെന്ന പാരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി.യുടെ അന്വേഷണം.
കേസില്‍ ആക്സിസ് ബാങ്കിലെയും കിഫ്ബിയിലേയും ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു. ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചുവരുന്നതായും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. മസാലബോണ്ടിന്റെ അനുമതിക്കായി കിഫ്ബിക്ക് വേണ്ടി ആക്സിസ് ബാങ്ക് റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നു. ആര്‍ബിഐ ഇതിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍. എംപിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന് എം.കെ. പ്രേമചന്ദ്രന് എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.






