
കൊച്ചി: ഇന്നലെ രണ്ട് തവണയായി ആകെ ₹1,600 ഇടിഞ്ഞ സ്വർണവിലയിൽ ഇന്ന് നേരിയ വർധന. പവന് ₹80 കൂടി ₹1,05,040 ആയി. ഗ്രാമിന് ₹10 വർധിച്ച് ₹13,130 ആയി.
പശ്ചിമേഷ്യയിലെ സംഘർഷവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ തുടർന്നുള്ള അനിശ്ചിതത്വവും ആഗോള വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 78 ഡോളർ കടന്നതും, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന വിലയിരുത്തലുകളും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.
ഈ വർഷം ജനുവരി 29-നാണ് പവന് ₹1,31,160 എന്ന റെക്കോർഡ് വില രേഖപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബർ 23-നാണ് പവൻ വില ആദ്യമായി ₹1 ലക്ഷം കടന്നത്.






