
ന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാരിന്റെ ഏജന്റാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണയെന്ന് ആരോപണവുമായി എഐസിസി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ഇരട്ട വോട്ടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
നാലു ലക്ഷത്തിലധികം വ്യാജ വോട്ടുകള്‍ കടന്നു കൂടിയിട്ടുണ്ടന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇവ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുമെന്നും, അതുകൊണ്ട് ഇരട്ട വോട്ടുകള്‍ മരവിപ്പിക്കുകയും ഇവര്‍ വോട്ട് ചെയ്യുന്നത് തടയണമെന്നുമാണ് ആവശ്യം. ഇരട്ട വോട്ട് വിഷയം ചൂണ്ടിക്കാട്ടി അഞ്ചു തവണ തിരഞ്ഞെടുപ്പ് കമ്മീഷനു കത്തു നല്‍കിയെങ്കിലും വേണ്ട നടപടി ഉണ്ടായില്ലെന്ന ആരോപണവും ചെന്നിത്തല ഉയര്‍ത്തിയിട്ടുണ്ട്.
ഇരട്ട വോട്ടില്‍ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്ന് നേമത്തെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശഖര്‍ വ്യക്തമാക്കി. ഭരണത്തുടര്‍ച്ച ഉറപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.






