
തിരുവനന്തപുരം : സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്ന് നടനും സമത്വ കക്ഷി പാര്‍ട്ടി നേതാവുമായ ശരത് കുമാര്‍. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുന്ന ജിജി തന്റെ സുഹൃത്താണെന്നും ശരത് കുമാര്‍ പറഞ്ഞു.
വേങ്ങര മണ്ഡലത്തിലാണ് ഇരുവരും മത്സരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സിറ്റിംഗ് സീറ്റാണ് ലീഗ് കോട്ടയായ വേങ്ങര. വേങ്ങരയില്‍ ഇത് മൂന്നാം തവണയാണ് കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നത്.
വിദ്യാര്‍ത്ഥി നേതാവും മികച്ച സ്ഥാനാര്‍ത്ഥിയുമാണ് ജിജിയെന്നും ശരത് കുമാർ പറഞ്ഞു. സിപിഐ(എം) കൊണ്ടോട്ടി ഏരിയാ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവുമാണ് വേങ്ങരയിലെ ഇടതു സ്ഥാനാര്‍ഥി പി ജിജി.






