തിരുവനന്തപുരം: കേരളത്തിൽ ബീഫ് നിരോധനം വേണമെന്ന് ആവശ്യപ്പെടില്ലെന്ന് കുമ്മനം രാജശേഖരൻ. നേമത്തെ എൻഡിഎ സ്ഥാനാർഥിയായ കുമ്മനം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബീഫ് നിരോധനത്തെക്കുറിച്ച് പ്രതികരിച്ചത്.
കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട് അക്കമുള്ള സംസ്ഥാനങ്ങളിൽ ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്നത് ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ്. ഈ സാഹചര്യത്തിലാണ് കുമ്മനത്തിന്റെ പ്രതികരണം.
‘കേരളത്തിൽ ബീഫ് നിരോധനം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവർക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്.’– കുമ്മനം പറഞ്ഞു.

Comments