
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ദേയനായ നടന് വിജിലേഷ് വിവാഹിതനായി. ഫേസ്ബുക്കിലൂടെ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസാണ് വധു.
ഫെബ്രുവരിയിലാണ് ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്ന കുറിപ്പോടെ ഭാവി വധുവിനായി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുന്നത്.'ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്ക്കുന്നു. ആരെങ്കിലും എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്. വഴിനീളെ മിഴി പൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ''. ഇങ്ങനെയായിരുന്നു വിജിലേഷിന്റെ പോസ്റ്റ്.
വധുവിനെ തേടിയുള്ള നടന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വാര്‍ത്തയായിരുന്നു. അതാണ് വിജിലേഷിന്റെ ജീവിതത്തിലേക്ക് സ്വാതി ഹരിദാസിനെ എത്തിച്ചത്. കോവിഡ് മാര്‍ഗനിര്‍ദ്ദേശം പാലിച്ച് ലളിതമായ ചടങ്ങുകളോടെയാണ് വിജിലേഷ്ന്റെയും സ്വാതിയുടെയും വിവാഹം നടന്നത്.
മഹേഷ്ന്റെ പ്രതികാരം എന്ന സിനിമയിലൂടെ 'എന്താല്ലേ' എന്ന ഒറ്റ ഡയലോഗിലൂടെ കൈയ്യടി നേടിയ താരമാണ് വിജിലേഷ് കാരയാട്. ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ മലയാള ചിത്രങ്ങളിലും വിജിലേഷ് അഭിനയിച്ചിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന് എന്ന ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷത്തില്‍ വിജിലേഷ് എത്തിയിരുന്നു.
ഏറെ ചര്‍ച്ചയായതോടെ വിവാഹം കഴിക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വിജിലേഷ് മറുപടിയുമായി രംഗത്തെത്തിയിരുന്നു. സിനിമയും അഭിനയവുമൊക്കയായി തിരക്കിലായത് കൊണ്ട് വിവാഹത്തെ പറ്റി ചിന്തിക്കാന്‍ സമയം കിട്ടിയില്ല. നേരത്തെ വിവാഹം ആലോചിച്ചപ്പോള്‍ സ്ഥിര വരുമാനം ഇല്ലെന്ന് പറഞ്ഞ് പലരും പിന്മാറി. സിനിമാക്കാരനാണെന്ന് പറഞ്ഞതോടെ കള്ളും കഞ്ചാവുമൊക്കെ ആണെന്നാണ് പലരും കരുതുന്നത്. ഇതൊക്കെ കാരണമാണ് താന്‍ ഫേസ്ബുക്കിലൂടെ വധുവിനെ തേടിയതെന്നാണ് വിജിലേഷ് വ്യക്തമാക്കിയത്.






