മികച്ച ഗെയിമിംഗ് അനുഭവം സമ്മാനിക്കുന്ന ടെലിവിഷന്‍ പുറത്തിറക്കി എല്‍ജി. ഒഎല്‍ഇഡി 48സിഎക്സ് ടിവിയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 1,99,990 രൂപയാണ് 48 ഇഞ്ച് ഒഎല്‍ഇഡി ടെലിവിഷന്റെ വില. എല്‍ജിയുടെ ആല്‍ഫ 9 ജെന്‍ 3 പ്രൊസസറാണ് കരുത്തേകുന്നത്. എന്‍വിഡിയ ജി സിങ്ക് ലഭിച്ചതാണ് പുതിയ എല്‍ജി ടെലിവിഷന്‍. ‘എഐ അക്കൗസ്റ്റിക് ട്യൂണിംഗ്’ നടത്തിയതിനാല്‍ സമതുലിതമായ സൗണ്ട് ഇഫക്റ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.
വിആര്‍ആര്‍ (വേരിയബിള്‍ റിഫ്രെഷ് റേറ്റ്), ഉയര്‍ന്ന ഫ്രെയിം നിരക്ക്, എഎല്‍എല്‍എം (ഓട്ടോ ലോ ലേറ്റന്‍സി മോഡ്), ഇആര്‍ക്ക് (എന്‍ഹാന്‍സ്ഡ് ഓഡിയോ റിട്ടേണ്‍ ചാനല്‍) ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ ഗെയിമിംഗ് ഫീച്ചറുകള്‍ എല്‍ജിയുടെ ഒഎല്‍ഇഡി48സിഎക്സ്ടിവി-യിൽ ഒരുങ്ങുന്നു. ഈ ഫീച്ചറുകള്‍ എച്ച്ഡിഎംഐ 2.1 സ്പെസിഫിക്കേഷനുകള്‍ പാലിക്കുന്നതാണ്.
പുതിയ എല്‍ജി ടിവി ‘സ്പോര്‍ട്സ് അലര്‍ട്ട്’ ഫീച്ചര്‍ ലഭിച്ചതാണ്. ഇതിന്റെ ഭാഗമായി മികച്ച സ്പോര്‍ട്സ് കാഴ്ച്ചാ അനുഭവം ലഭിക്കും, കൂടാതെ പ്രിയപ്പെട്ട കായിക വാര്‍ത്തകളും ഗെയിം അപ്ഡേറ്റുകളും തല്‍സമയ അലര്‍ട്ടുകളായി ലഭിക്കും. എല്‍ജിയുടെ ഒഎല്‍ഇഡി 48സിഎക്സ് ടിവി പ്രത്യേകം പ്രത്യേകം സെല്‍ഫ് ലിറ്റ് പിക്സലുകള്‍ നല്‍കിയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഇതിലൂടെ സമൃദ്ധമായ കളര്‍, കോണ്ട്രാസ്റ്റ് ഉറപ്പാക്കി കൂടുതല്‍ പ്രകടനാത്മക സിനിമാ അനുഭവം ലഭിക്കും.






