
കൊയിലാണ്ടി : രാഹുൽഗാന്ധിക്ക് സുരക്ഷയൊരുക്കുന്നതിനിടെ വടകര ഡിവൈഎസ്പി മൂസ വള്ളിക്കാടിനു പരുക്ക്. പൊലീസ് ജീപ്പിന്റെ ടയറുകൾ കയറിയിറങ്ങി ഡിവൈഎസ്പിയുടെ കാലിനു പരുക്കേൽക്കുകയായിരുന്നു.
രാഹുൽഗാന്ധി കൊയിലാണ്ടി സ്റ്റേഡിയത്തിലെ യുഡിഎഫ് സമ്മേളനത്തിൽ പങ്കെടുക്കാൻ വരുമ്പോൾ അനുഗമിച്ച പൊലീസ് ജീപ്പിന്റെ ടയറുകൾ ഡിവൈഎസ്പിയുടെ കാലിൽ കയറുകയായിരുന്നു.
ബോയ്സ് ഹൈസ്കൂൾ റോഡിലൂടെ രാഹുൽഗാന്ധിയുടെ വാഹനവ്യൂഹം കടന്നുവന്നപ്പോൾ റോഡിൽ ആൾക്കൂട്ടം നിയന്ത്രിച്ച് വഴിയൊരുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഇദ്ദേഹത്തെ ഉടൻ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






