നോയ്സ് ബഡ്സ് പ്ലേ ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിപ്പോർട്ട് പ്രകാരം 2,999 രൂപയാണ് പ്രാരംഭ വില. എന്നാൽ, പിന്നീട് ഇയര്‍ബഡുകള്‍ക്ക് വില 3,499 രൂപയായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇയര്‍ഫോണുകള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് വാങ്ങാമെന്നാണ് റിപ്പോർട്ട്.
സെലസ്റ്റ് ബ്ലൂ, ഓണിക്സ് ബ്ലാക്ക്, പേള്‍ വൈറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. വ്യക്തമായി സംസാരിക്കുന്നതിന് എന്‍വയോണ്‍മെന്റല്‍ നോയ്സ് കാന്സലേഷന് ഫീച്ചര്‍ നൽകിയിട്ടുണ്ട്. ഐപിഎക്സ്4 റേറ്റിംഗ് സവിശേഷതയാണ്. നോയ്സ് ബഡ്സ് പ്ലേയിൽ 10 എംഎം ഡൈനാമിക് ഡ്രൈവറുകള്‍ ലഭിക്കുന്നു. ‘ട്രൂ ബാസ്’ സാങ്കേതികവിദ്യ നല്കി. ക്വാഡ് മൈക്ക് സംവിധാനം (ഓരോ ഇയര്‍ബഡിലും ഇരട്ട മൈക്ക്) സവിശേഷതയാണ്.
ഒറ്റ തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ആകെ 25 മണിക്കൂര്‍ വരെ പ്ലേടൈം ലഭിച്ചേക്കുമെന്നാണ് സൂചന. 90 മിനിറ്റില്‍ ഇയര്‍ബഡ്സ് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 60 മിനിറ്റിൽ ഇയര്‍ബഡുകളുടെ കൂട് പൂര്‍ണമായി ചാര്‍ജ് ചെയ്യാനാകും. ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്കായി യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ലഭിച്ചതാണ് കേസ്. ഇന്‍ ഇയര്‍ വെയര്‍ ഡിറ്റക്ഷന്‍ സാങ്കേതികവിദ്യ നല്കിയിരിക്കുന്നു. ചെവിയില്‍നിന്ന് ഇയര്‍ബഡുകള്‍ എടുത്താലുടന്‍ കേട്ടുകൊണ്ടിരിക്കുന്ന പാട്ട് ഓട്ടോമാറ്റിക്കായി പോസ് ചെയ്യാൻ ഇത് സഹായിക്കും. കൂടാതെ, അതിവേഗ പെയറിംഗ് സാധ്യമാക്കുന്നതാണ് ‘ഗൂഗിള്‍ ഫാസ്റ്റ് പെയര്‍’ സാങ്കേതികവിദ്യ.






