
ആയുരാരോഗ്യം
'' ബി.പിയ്ക്ക് പല കാരണങ്ങളുണ്ട്. ദഹന സംബന്ധമായ അസുഖങ്ങള്‍, മാനസിക പിരിമുറുക്കം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയൊക്കെയാണ് പ്രധാന കാരണങ്ങള്‍. ഇവയില്‍ ഏതാണെന്ന് കൃത്യമായി പരിശോധിച്ചറിയണം''
അമിത രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം
ഞാനൊരു വീട്ടമ്മയാണ്. എനിക്ക് 65 വയസ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എനിക്ക് ചെറിയ തലകറക്കം അനുഭവപ്പെടുന്നു. ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോള്‍ ബി.പി അധികമാണെന്ന് അറിയാന്‍ കഴിഞ്ഞു. രണ്ടാഴ്ച ഗുളിക കഴിക്കാന്‍ പറഞ്ഞു. അതിനുശേഷം തലകറക്കം മാറിയെങ്കിലും തലയ്ക്ക് ഭാരം അനുഭവപ്പെടുന്നു. ബി.പിയിലെ വ്യത്യാസമാണ് ഇത്തരത്തില്‍ തലയ്ക്ക് ഭാരം അനുഭവപ്പെടാന്‍ കാരണമെന്ന് അറിയാന്‍ കഴിഞ്ഞു. ബി.പി നിയന്ത്രിക്കാന്‍ ആയുര്‍വേദ മരുന്നുകളുണ്ടോ? ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്?
.... ശരദ എം.സി , തിരുവനന്തപുരം
ബി.പിയ്ക്ക് പല കാരണങ്ങളുണ്ട്. ദഹന സംബന്ധമായ അസുഖങ്ങള്‍, മാനസിക പിരിമുറുക്കം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയൊക്കെയാണ് പ്രധാന കാരണങ്ങള്‍. ഇവയില്‍ ഏതാണെന്ന് കൃത്യമായി പരിശോധിച്ചറിയണം. എന്തായാലും ബി.പി നിയന്ത്രണവിധേയമാക്കാന്‍ Cardostab Tablet 1-0-2 നേരം ആഹാരത്തിന് മുന്‍പ് സേവിക്കുക. വൈശ്വാനര ചൂര്‍ണം, 1 സ് പൂണ് വൈകിട്ട് ചൂടുവെള്ളത്തില്‍ സേവിക്കുക. തിളപ്പിച്ചാറിയ വെള്ളം ദിസവം 1 ലിറ്റര്‍ കുടിക്കണം. ദിവസവും 6 മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണം.
ശീഘ്രസ്ഖലനവും ഉദ്ധാരണക്കുറവും
എനിക്ക് 35 വയസുണ്ട്. വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി. തൃപ്തികരമായ ലൈംഗിക ബന്ധത്തിലേര്പ്പെടാനാകുന്നില്ല എന്നതാണ് എന്നെ അലട്ടുന്ന പ്രശ്നം. ബന്ധപ്പെടുന്നതിനു മുമ്പുതന്നെ എനിക്ക് സ്ഖലനം സംഭവിക്കുന്നു. പിന്നീട് ഉദ്ധാരണം ലഭിക്കുന്നില്ല. സൈക്കോളജിസ്റ്റിനെ കണ്ട് ചില ടെക്നിക്കുകളൊക്കെ പരീക്ഷിച്ചു നോക്കി. എന്നാല്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇതുമുലം കടുത്ത മാനസിക പ്രശ്നത്തിലാണ് ഞാന്‍. എന്താണ് ഇതിനു പരിഹാരം. വിവാഹത്തിന് മുന്‍പ് ഒരുതരത്തിലുമുള്ള ലൈംഗികാനുഭവം എനിക്ക് ഉണ്ടായിട്ടില്ല.
.... ബി.ജെ , കോഴിക്കോട്
മറ്റെന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടോ എന്നുള്ളത് കത്തില്‍ പറയുന്നില്ല. അമിതമായ മാനസിക പിരിമുറുക്കം ഉണ്ടെങ്കില്‍ അത് പ്രധാനമായും കുറയ്ക്കണം. യോഗ ശീലിക്കുന്നത് നല്ലതാണ്. എരിവ്, പുളി, ഉപ്പ് എന്നിവ ചേര്‍ന്ന ആഹാരം കുറയ്ക്കണം. തിളപ്പിച്ചാറിയ വെള്ളം ദിവസവും 1 ലിറ്റര്‍ കുടിക്കണം. ദശമൂല ഹരീതകിലേഹ്യം 1 സ്പൂണ്‍ രാത്രി കിടക്കാന്‍ സമയം സേവിക്കണം. ങ്ങല്പണ്ഡന്റന്റ ങ്കന്റണ്മന്ഥഗ്മഗ്മല്പ 2-0-2 എന്ന അനുപാതത്തില്‍ 2 നേരം ആഹാരത്തിന് മുന്‍പ് സേവിക്കുക. അഭയാമൃതരസായനം 1 സ്പൂണ്‍ ഉച്ചയ്ക്ക് ഊണിന് മുന്‍പ് സേവിക്കുക.
ഡോ. ശ്യാംകിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
നാഗാര്‍ജുന ആയുര്‍വേദ,
തൊടുപുഴ






