പുതിയ ഫിറ്റ്നസ് ബാൻഡ് ഹുവായ് ബാൻഡ് 6 അവതരിപ്പിച്ചു. നിലവിൽ മലേഷ്യൻ വിപണിയിൽ ആണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഒരു വലിയ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട് ബാൻഡിന് നൽകിയിരിക്കുന്നത്. ഇതിന് രണ്ടാഴ്ച വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് സൂചന. ഹാർട്ട്റേറ്റ് മോണിറ്ററിങ്, സ്ളീപ്പ്, എസ്പിഒ 2 (ബ്ലഡ്-ഓക്സിജൻ), സ്ട്രെസ് മോണിറ്ററിംഗ് തുടങ്ങിയ പ്രീമിയം സവിശേഷതകളുമായാണ് ഈ പുതിയ ഫിറ്റ്നസ് ബാൻഡ് എത്തുന്നത്.
ഫോറസ്റ്റ് ഗ്രീൻ, അമ്പർ സൺറൈസ്, ഗ്രാഫൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട് ബാൻഡ് വിപണിയിൽ വരുന്നു. പുതിയ ഹുവായ് ബാൻഡ് 6 ന് മലേഷ്യൻ വിപണിയിൽ ആർഎം 219 (ഏകദേശം 3,800 രൂപ) ആണ് വില വരുന്നത്. 1.47 ഇഞ്ച് അമോലെഡ് ഫുൾ വ്യൂ (194x368 പിക്സൽ) കളർ ഡിസ്പ്ലേ ആണ് ഹുവായ് ബാൻഡ് 6ൽ. ഫിറ്റ്നസ് ബാൻഡിന് സ്പോ 2 ബ്ലഡ്-ഓക്സിജൻ സാച്ചുറേഷൻ മോണിറ്ററിംഗും ഉണ്ട്.
മെൻസ്ട്രുൾ സൈക്കിൾ ട്രാക്കിംഗ് സവിശേഷതയും ഫോണിലൂടെ മ്യൂസിക് പ്ലേ ചെയ്യുന്നത് നിയന്ത്രിക്കാനുള്ള ഫീച്ചറും ഹുവായ് ബാൻഡ് 6 ൽ ലഭ്യമാണ്. എന്നാൽ ആൻഡ്രോയ്ഡിഡിൽ മാത്രമാണ് ഈ രണ്ട് സവിശേഷതകളും സപ്പോർട്ട് ചെയ്യുന്നത്. ഓട്ടം, നീന്തൽ, എലിപ്റ്റിക്കൽ, റോയിംഗ്, ട്രെഡ്മിൽ എന്നിവ ഉൾപ്പെടുന്ന 96-ലധികം വർക്ക്ഔട്ട് മോഡുകൾ ഈ ഫിറ്റ്നെസ് ബാൻഡിൽ ഉണ്ട്. 43x25.4x10.99 മിലിമീറ്റർ അളവും, 5 എടിഎം (50 മീറ്റർ വരെ) വാട്ടർ റെസിസ്റ്റൻസും ഈ ഫിറ്റ്നസ് ബാൻഡിനുണ്ട്.






