
തിരുവന്തപുരം : കേരളത്തില്‍ തുടര്‍ഭരണം സ്വപ്നം കണ്ടവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഫലം വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണം. മെയ് രണ്ടോടെ പിണറായി സര്‍ക്കാരിന്റെ ഭരണം അവസാനിക്കും. ഇപ്പോഴുള്ളത് കെയര്‍ടേക്കര്‍ സര്‍ക്കാര്‍ മാത്രമാണന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. ഈ തിരഞ്ഞെടുപ്പ് ഫലം മതേതരവാദികള്‍ക്ക് ഉത്സവമായിരിക്കും. കേരളം ഇന്ത്യക്ക് വഴി കാട്ടും. കോണ്‍ഗ്രസ് തിരിച്ചു വരാന്‍ പോകുകയാണന്നും ആന്റണി പറഞ്ഞു.
എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്, അതുകൊണ്ട് തന്നെ വോട്ടിംഗ് യന്ത്രങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന സ്ഥലങ്ങളിലും വോട്ടുകള്‍ എണ്ണുന്ന സ്ഥലങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്നും എ കെ ആന്റണി പറഞ്ഞു.






