
റായ്പൂര്‍: ഛത്തീസ്ഗഢിലെ ബിജാപ്പൂരില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സിആര്‍പിഎഫ് ജവാന് രാകേശ്വര്‍ സിങ് മന്‍ഹാസിനെ മോചിപ്പിച്ചു. കോബ്ര കമാന്‍ഡര്‍ രാകേശ്വര്‍ സിങ്ങിനെ വിട്ടയച്ച വിവരം സിആര്‍പിഎഫ് സ്ഥിരീകരിച്ചു.
ഏപ്രില്‍ 23 ന് നടന്ന ഏറ്റുമുട്ടലിനിടെയാണ് ജവാനെ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയത്. ഏറ്റുമുട്ടലില്‍ 22 ജവാന്മാര് വീരമൃത്യു വരിച്ചിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
ബിജാപ്പൂരിലെ സിആര്‍പിഎഫ് ക്യാമ്പിലെത്തിച്ച രാകേശ്വറിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കി.മാവോയിസ്റ്റുകളുമായുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കായി പദ്മശ്രീ ധരംപാല്‍ സൈനിയേയും ഗോണ്ട്വാന സമാദ് മേധാവി തേലം ബൊറൈയ്യയേയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. എന്നാല്‍ മാവോയിസ്റ്റുക ള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ സര്‍ക്കാര്‍ അംഗീകരിച്ചോ എന്ന് വ്യക്തമല്ല.






