
ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് അനുവാദമില്ലാതെ കടന്നുകയറിയ യുഎസ് നാവിക സേനയുെ വിമര്‍ശിച്ച് ശശീ തരൂര്‍. യുഎസ് നടപടിയില്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമില്ലെങ്കിലും ഇന്ത്യയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നീക്കം ഒഴിവാക്കാമായിരുന്നെന്നാണ് തരൂരിന്റെ അഭിപ്രായം. രാജ്യാന്തര നിയമങ്ങള്‍ കാറ്റില്‍ പറത്തിയെന്നല്ല മറിച്ച് ഇന്ത്യയുടെ വികാരങ്ങളെ മാനിക്കാത്തതിനാലാണ് യുഎസ് കുറ്റക്കാരാകുന്നതെന്നും തരൂര്‍ ട്വീറ്റു ചെയ്തു.
യുഎസ് നാവിക സേനയുടെ കപ്പല്‍ വിന്യാസത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍പ്പടയാണ് ബുധനാഴ്ച ലക്ഷദ്വീപില്‍നിന്ന് 130 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് കപ്പല്‍ വിന്യാസം നടത്തിയത്.
യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സ് എന്ന കപ്പലാണ് ലംഘനം നടത്തിയത്. ഇത് ഇന്ത്യയുടെ കടല്‍ സുരക്ഷാ നയത്തിനു വിരുദ്ധമാണ്.







Comments