
നാദാപുരം: മലയാളി ദമ്പതികളും മരുമകളും ഗുജറാത്തിൽ കോവിഡ് ബാധിച്ചു മരിച്ചു. വിലങ്ങാട് സ്വദേശികളായ കാരിക്കുന്നേൽ കെ.ടി .ഫിലിപ് (71), ഭാര്യ മേരി (66), മകൻ തോമസ്കുട്ടിയുടെ ഭാര്യയും ഗുജറാത്ത് ഹൈക്കോടതിയിലെ സീനിയർ ക്ലാർക്കുമായ സ്മിത (43) എന്നിവരാണു മരിച്ചത്.
അഹമ്മദാബാദിൽ വ്യാപാരിയായ തോമസ്കുട്ടിക്കും കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ്. ഇവരുടെ മകൻ പ്ലസ് വൺ വിദ്യാർഥി ജോഹാനെയും കോവിഡ് ബാധിച്ചിരുന്നു. എന്നാൽ ജോഹാൻ രോഗത്തിൽ നിന്ന് മുക്തി നേടി.
മേരി വ്യാഴാഴ്ചയാണു മരിച്ചത്. ഫിലിപ് വെള്ളിയാഴ്ചയും. ഭാര്യയുടെ വിയോഗ വാർത്ത അറിയാതെയാണ് ഫിലിപ്പ് മരിച്ചത്.






