
ന്യുഡല്ഹി: കോവിഡ് വാക്സിന് നിരക്ക് പ്രഖ്യാപിച്ച് സിറം ഇന്സ്റ്റിറ്റിയുട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ) സിറം ഇന്സ്റ്റിറ്റിയുട്ട് നിര്മ്മിക്കുന്ന കോവിഷീല്ഡ് വാക്സിന് ഒരു ഡോസിന് സംസ്ഥാന സര്ക്കാരുകള്ക്ക് 400 രൂപയും സ്വകാര്യ ആശുപ്രതികളില് 600 രൂപയുമായിരിക്കും. കേന്ദ്രസര്ക്കാര് നിര്ദേശങ്ങള് പാലിച്ചാണ് നിരക്ക് പ്രഖ്യാപിച്ചതെന്ന് സിറം ഇന്സ്റ്റിറ്റിയുട്ട് വ്യക്തമാക്കി. കേന്ദ്രസര്ക്കാരിന് ഡോസ് 150 രൂപയ്ക്ക് നല്കും. നാലോ അഞ്ചോ മാസത്തിനുള്ളില് വാക്സിന് പൊതുവിപണിയില് ലഭ്യമാക്കും.
കേന്ദ്രസര്ക്കാര് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് പ്രകാരം സംസ്ഥാന സര്ക്കാരുകള്ക്കും സ്വകാര്യ ആശുപത്രികള്ക്കും വാക്സിനേഷന് കേന്ദ്രങ്ങള്ക്കും വാക്സിന് നേരിട്ട് വാങ്ങാന് കഴിയും. അടുത്ത രണ്ടു മാസത്തേക്ക് വില്പ്പന നിയന്ത്രിതമായിരിക്കും. ആകെ ഉത്പാദനത്തില് 50% കേന്ദ്രസര്ക്കാരിന് നല്കും. അവശേഷിക്കുന്ന 50% സംസ്ഥാന സര്ക്കാരുകള്ക്കും സ്വകാര്യ ആശുപത്രികള്ക്കുമായി നല്കുമെന്നും സിറം ഇന്സ്റ്റിറ്റിയുട്ട് പുറത്തുവിട്ട പത്രക്കുറിപ്പില് പറയുന്നു.
മറ്റ് രാജ്യങ്ങളിലെ വാക്സിനുമായി താരതമ്യം ചെയ്യുമ്പോള് കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയില് വില്പ്പന. അമേരിക്കന് വാക്സിന് 1500 രൂപയ്ക്ക് മുകളിലാണ് വില. റഷ്യന് വാക്സിനും ചൈനീസ് വാക്സിനും 750 രുപയ്ക്കു മുകളിലുമാണ് വില.
അതേസമയം, കോവിഡ് പരത്തുന്ന സാര്സ്-കോവ്-2 ന്റെ പല വകഭേദങ്ങള് ഇല്ലാതാക്കാന് സഹായിക്കുമെന്ന് ഐ.സി.എം.ആര് വ്യക്തമാക്കി. ഇരട്ട വകഭേദം വന്ന വൈറസുകളെ ഇല്ലാതാക്കാനും ഫലപ്രദമാണെന്ന് ഐ.സി.എം.ആര് അറിയിച്ചു.







Comments