
ബെംഗളൂരു: കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത്കർഫ്യൂ പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. 14 ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പതു മുതല്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ നിലവിലുണ്ടാകും. ഇന്നു ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
അവശ്യസേവനങ്ങള്‍ രാവിലെ ആറു മുതല്‍ 10 മണി വരെ അനുവദിക്കും.10 മണിക്കു ശേഷം കടകള്‍ അടയ്ക്കണം. പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തലാക്കി. നിര്‍മാണം, ഉത്പാദനം, കൃഷി എന്നീ മേഖലകള്‍ക്ക് നിയന്ത്രണമില്ല.
ഞായറാഴ്ച 34,804 പുതിയ കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 143 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരിച്ചവരുടെ എണ്ണം 14426 ആയി. സംസ്ഥാനത്തെ ആക്ടീവ് കേസുകളില്‍ ഭൂരിപക്ഷം കേസുകളും ബെംഗളൂരുവിലാണ്.






