ന്യൂഡൽഹി : കോവിഡ് പ്രതിസന്ധിക്കിടയിലും സെൻട്രൽ വിസ്ത പദ്ധതിയുടെ പ്രവർത്തനങ്ങളുമായി മുൻപോട്ടു പോകുന്നതിനെതിരെ രൂക്ഷ വിമർശനം. അവശ്യസര്‍വീസ് എന്ന നിലയിലാണു നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതെ സമയം, ഓക്സിജൻ ക്ഷാമം മൂലം രോഗികൾ മരിച്ചു വീഴുന്ന കാഴ്ചയാണ് തലസ്ഥാനത്തു കാണാനാകുന്നത്. രോഗികൾക്ക് കിടക്കകൾ പോലും ലഭ്യമല്ല. ഈ സാഹചര്യത്തിലും 20,000 കോടി രൂപയിലേറെ മുതൽമുടക്കു വരുന്ന പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനെതിരെ വലിയ വിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ വിമർശനവുമായി രംഗത്തു വന്നിട്ടുണ്ട്. ഗോൾഡൻ ജയ്പുർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി 25 പേരാണ് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്നു മരിച്ചത്.

Comments