
കാഞ്ഞങ്ങാട് : കാസർഗോഡ് ജില്ലയിൽ ജനിതക വ്യതിയാനം വന്ന മൂന്നു തരം വൈറസുകളെ കണ്ടെത്തിയതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചു.
സൗത്ത് ആഫ്രിക്കയിലെ മാരക ശേഷിയുള്ള വൈറസ് വകഭേദം (B1.35), രോഗപ്രതിരോധ ശേഷിയെ പോലും മറികടക്കുന്ന, മഹാരാഷ്ട്രയിൽ കണ്ടെത്തിയ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് (B1.617), യുകെ വകഭേദം (യുകെ-B117)
എന്നിവയാണ് ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്തത്.
നിലവിൽ ജില്ലയിൽ കൂടുതൽ പേരിൽ കണ്ടെത്തിയത് യു കെ വകഭേദമാണ്. നിലവിലെ സാഹചര്യത്തിൽ ഈ വൈറസുകൾ ഏത് വേണമെങ്കിലും ശക്തി പ്രാപിക്കാം എന്നതിനാൽ രണ്ടു ഡോസ് വാക്സീൻ എടുത്തവർ പോലും മാസ്ക് അണിയുന്നതില്‍ അടക്കം വീഴ്ച കാണിക്കരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.






