മിവി കോളർ ക്ലാസിക് എന്ന പേരിൽ ഒരു പുതിയ വയർലെസ് ഹെഡ്ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു. ഫ്ലിപ്കാർട്ട് വഴി ആമുഖ വിലയായ 999 രൂപയ്ക്ക് ഈ ട്രൂ വയർലെസ് ഇയർഫോണുകൾ വാങ്ങാം. ഇത് കറുപ്പ്, നീല, പച്ച, ഗ്രേ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ ഒന്നിലധികം കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു. ഇതിന്റെ യഥാർത്ഥ വില 2,499 രൂപയാണ്.
ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക്, യുപിഐ പേയ്മെന്റുകൾ ഉപയോഗിച്ചുള്ള ആദ്യ പ്രീപെയ്ഡ് ഇടപാടിൽ 20 ശതമാനം, റുപേ ഡെബിറ്റ് കാർഡ് എന്നിവ ഉൾപ്പെടെ നിരവധി ഓഫറുകളും ഇ-കൊമേഴ്സ് വെബ്സൈറ്റ് നൽകുന്നു. മിവി കോളർ ക്ലാസിക് ഇയർഫോണുകൾ ഒരു വർഷത്തെ വാറന്റിയിൽ ലഭിക്കുമെന്നാണ് റിപോർട്ട്.
നെക്ക്ബാൻഡ് സ്റ്റൈലും ക്രിസ്റ്റൽ-ക്ലിയർ ശബ്ദത്തിനായി മെംസ് മൈക്കും കോളർ ക്ലാസിക് ഇയർഫോണുകൾ നൽകുന്നു. കണക്റ്റിവിറ്റിക്കായി 10 മീറ്റർ വരെ പരിധിയിലുള്ള ബ്ലൂടൂത്ത് 5.0 നെ സപ്പോർട്ട് ചെയ്യുന്നു. കോളുകളും മ്യൂസിക്കും നിയന്ത്രിക്കുന്നതിന് ഇയർഫോണുകളിൽ ഒരു ഇൻ-ലൈൻ 3-ബട്ടൺ ലഭിക്കുന്നു. എന്നാൽ, 1,399 രൂപയ്ക്ക് മിവി കോളർ 2 ഇയർഫോണുകൾ ലഭിക്കുന്നു. പച്ച, നീല, കറുപ്പ്, ചുവപ്പ്, ഓറഞ്ച് നിറങ്ങളിൽ ലഭ്യമാണ്. മിവി കോളർ 2 വെറും 10 മിനിറ്റ് ചാർജിംഗ് ഉപയോഗിച്ച് 10 മണിക്കൂർ പ്ലേടൈം നിങ്ങൾക്ക് നൽകുന്നു. 1299 രൂപ വില വരുന്ന ബോട്ട് റോക്കേഴ്സ് 255 പ്രോ +, റെഡ്മി സോണിക്ബാസ് വയർലെസ് ഇയർഫോണുകൾ ആയിരിക്കും മിവി കോളർ ക്ലാസിക് ഹെഡ്ഫോണുകളുടെ എതിരാളികൾ.

Comments