
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കാണും. ഇന്ന് അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തി രാജി സമർപ്പിക്കും.
തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെവിടുവിച്ച ശേഷമാകും പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികൾ ആരംഭിക്കുക.
തെരഞ്ഞെടുപ്പിലെ അതിശയിപ്പിക്കുന്ന വിജയത്തിന് ശേഷമുള്ള തിരിച്ചുപോക്കാണ് ഇന്ന് തലസ്ഥാനത്തേക്ക്. ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രി ഗവർണറെ രാജ്ഭവനിലെത്തി കാണുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നാലാം തീയതി വരെ തുടരും. പുതിയ മന്ത്രിസഭയുടെ രൂപീകരണത്തിന് ശേഷം പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ വിശദാംശങ്ങളും തീരുമാനിക്കും.






