
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢ ഗംഭീര ചടങ്ങില്‍ വൈകിട്ട് 3.40 ഓടെയായിരുന്നു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. സഗൗരവത്തിലായിരുന്നു പ്രതിജ്ഞ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് റെക്കോര്‍ഡില്‍ ഒപ്പുവച്ച ശേഷം വേദിയില്‍ പ്രത്യേകം നിശ്ചയിച്ച കസേരയില്‍ ഇരുന്നു. സി.പി.ഐ കക്ഷി നേതാവ് കെ.രാജനാണ് രണ്ടാമത് പ്രതിജ്ഞ ചൊല്ലിയത്. സഗൗരവത്തിലായിരുന്നു പ്രതിജ്ഞ.
സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ ക്ഷണിച്ചതോടെ സീതറാം യെച്ചൂരിയേയും കോടിയേരി ബാലകൃഷ്ണനേയും അഭിവാദ്യം ചെയ്തശേഷമായിരുന്നു മുഖ്യമന്ത്രി വേദിയിലേക്ക് പോയത്. 1821 ദിവസം ദിവസം മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന പിണറായി വിജയന് ഇത്തവണ അച്യുത മേനോനും ഇ.കെ നായനാരും ഉണ്ടാക്കിയ റെക്കോര്‍ഡ് തിരുത്തും.
നിരവധി ഗായകരും സംഗീതജ്ഞരും പങ്കെടുത്ത നവകേരള ഗീതാജ്ഞലിയോടെയാണ് ചടങ്ങ് തുടങ്ങിയത്. മൂന്നു മണിയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയ മുഖ്യമന്ത്രി ചടങ്ങിനെത്തിവരെയെല്ലാം നേരില്‍ കണ്ടില് അഭിവാദ്യം സ്വീകരിച്ചശേഷമാണ് ചരിത്ര നിമിഷത്തിലേക്ക് നടന്നുകയറിയത്. വിവിധ സേനകളുടെ പ്രതിനിധികള്‍, മുന്മന്ത്രിമാര് മത-സമുദായ മേലധ്യക്ഷന്മാര്, ജനപ്രതിനിധികള്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരെല്ലാം ചടങ്ങില്‍ സാക്ഷികളാന്‍ എത്തിയിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാര്‍ക്ക് പോകുന്നതിനുള്ള ഔദ്യോഗിക വാഹനങ്ങളും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. മുന്‍ഗണന ക്രമം അനുസരിച്ച് അറിയിപ്പ് ലഭിക്കുന്നത് പ്രകാരമായിരുന്നു സതയപ്രതിജ്ഞ വേദിയില്‍ നിന്ന് മന്ത്രിമാര്‍ പുറത്തേക്ക് പോകുന്നത്.
3.35 ഓടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്, ചീഫ് സെക്രട്ടറി പി.വി മജോയ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു.






