
അമേരിക്കന്‍ ഗായികയും ഗാന രചയിതാവും അഭിനേത്രിയുമാണ് സ്റ്റെഫാനി ജോവന്നെ ആന്‍ജലിന ജെര്‍മനോട്ടെ എന്ന ലേഡി ഗാഗ. ലോകമെമ്പാടുമായി 10 കോടിയിലധികം ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള ഗാഗ ഏക്കാലത്തെയും മികച്ച കലാകാരികളില്‍ ഒരാളാണ്. കരിയറിന്റെ തുടക്കത്തില്‍ ഒരു നിര്‍മ്മാതാവ് തന്നെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ലേഡി ഗാഗ. എന്നാല്‍ ബലാത്സംഗത്തിന് ഇരയാക്കിയ വ്യക്തിയുടെ പേര് ഗാഗ വെളിപ്പെടുത്തിയില്ല.
''എനിക്കന്ന് 19 വയസായിരുന്നു. സംഗീത ലോകത്ത് പ്രവര്‍ത്തിച്ച് വരുന്ന സമയം. തുണി അഴിക്കാനാണ് ഒരു നിര്‍മ്മാതാവ് എന്നോട് ആവശ്യപ്പെട്ടത്. പറ്റില്ലെന്നും പറഞ്ഞ് ഞാന്‍ അവിടെ നിന്നും പോയി. അവരെന്നോട് പറഞ്ഞു എന്റെ സംഗീതം നശിപ്പിക്കുമെന്ന്, വീണ്ടും വീണ്ടും അവര്‍ ഇതെന്നോട് ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഞാന്‍ ആകെ മരവിച്ച അവസ്ഥയിലായിരുന്നു. ഗര്‍ഭിണിയായ എന്നെ ആ നിര്‍മ്മാതാവ് എന്റെ മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ച് പോയി, മാസങ്ങളോളം ഞാന്‍ സ്റ്റുഡിയോയില്‍ അടച്ചിരുന്നു. ഈ സംഭവമുണ്ടായി വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മാനസികമായി തകര്‍ന്നു പോകുന്ന അവസ്ഥയിലേക്ക് എത്തിയത്.
ഇത് എന്നെ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡറിലേക്ക് എത്തിച്ചു. മാനസിക നില തകര്‍ന്നു. വര്‍ഷങ്ങളോളം പഴയ ആ പെണ്‍കുട്ടിയായിരുന്നില്ല. നിങ്ങള്‍ പോകുന്നിടത്തെല്ലാം ഒരു കറുത്ത മേഘം നിങ്ങളെ പിന്തുടരുകയും ജീവിച്ചിരിക്കാന്‍ യോഗ്യതയില്ലാത്തവളാണ് നീയെന്ന് ഓര്‍മ്മിപ്പിക്കുകയും മരിക്കുകയാണ് നല്ലതെന്ന് പറയുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. ആ മാനസികനിലയില്‍ നിന്നും രക്ഷ തേടാന്‍ രണ്ടര വര്‍ഷത്തോളം തെറാപ്പി ചെയ്യേണ്ടി വന്നു. ആ വ്യക്തിയെ ഒരിക്കല്‍ കൂടി കാണാന്‍ പോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ തന്നെ ആ പേര് ഇനിയും സമൂഹത്തിന് മുന്നില്‍ നിന്നും മറച്ചുവെക്കും. സഹാനുഭൂതി പിടിച്ചു പറ്റാനല്ല ഈ തുറന്നു പറച്ചില്. ഇത്തരത്തിലുള്ള പീഡനത്തിന് ഇരയായവര്‍ ഹൃദയം തുറന്നു സംസാരിക്കണം.'' - ആപ്പിള്‍ ടിവി പ്ലസിന്റെ സിരീസ് ആയ 'ദി മി യു കാണ്ട് സീ'യിലാണ് ലേഡി ഗാഗ ഇക്കാര്യം വെളിപ്പെടുത്തിയത്.






