ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Family Health
  3. Health
Loading...

പൊരുതാം ഓട്ടിസത്തിനെതിരെ

Authored by Web Desk | Last updated: 27 May 2021, 5:17 PM | 4 min read

Print
autism causes
കുട്ടികളുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ രൂപപ്പെടുന്ന ഒരവസ്ഥയാണ് ഓട്ടിസം. ശരിയായ ആശയവിനിമയം, സാമൂഹിക ഇടപെടല്‍ എന്നിവയൊക്കെ ഓട്ടിസമുള്ളവരില്‍ പ്രതികൂലമായി ബാധിക്കും. സ്വാഭാവികമായ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ഇത് ബാധിക്കും. കുട്ടികളിലെ ആശയവിനിമയ ശേഷിയെ ബാധിക്കുന്ന കുറവാണ് ഓട്ടിസമുള്ള കുട്ടികളിലെ പ്രധാനപ്രശ്്‌നം.


ഒറ്റയ്ക്ക് അവരുടേതായ ലോകത്തേക്ക് ഉള്‍വലിയുന്നവരാണ് ഇവര്‍. ഇതൊരു നാഡീസംബന്ധമായ അസുഖമായും, ആശയവിനിമയത്തില്‍ ഉണ്ടാകുന്ന വൈകല്യമായും കണക്കാക്കാം. പദസമ്പത്തിന്റെ കുറവ്, ആവര്‍ത്തിച്ചുള്ള ചേഷ്ടകളും ശീലങ്ങളും എന്നിവ ഓട്ടിസത്തിന്റെ ലക്ഷണങ്ങളില്‍പ്പെടുന്നു. എന്നാല്‍ ഓട്ടിസം തിരിച്ചറിഞ്ഞ് കൃത്യസമയത്ത് വേണ്ട പരിശീലനം നല്‍കിയാല്‍ ഇവര്‍ക്കും ആശയവിനിമയശേഷി നേടിയെടുക്കാനാകും.


കുട്ടികളില്‍ ആറ് വയസിനു മുന്‍പ് ഇത് തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കുകയാണെങ്കില്‍ സാധാരണ കുട്ടികളെ പോലെ ഇവര്‍ക്കും ആശയവിനിമയത്തിനു സാധിക്കും. ചെറിയ പ്രായത്തില്‍ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്കത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും.


ലക്ഷണങ്ങള്‍


ആറ് മാസമായിട്ടും കുട്ടി ചിരിക്കുകയോ, സന്തോഷത്തോടെ പ്രതികരിക്കുകയോ ചെയ്യാതിരിക്കുക.

1. പേര് വിളിക്കുമ്പോള്‍ മനസിലാകാതിരിക്കുക

2. സംസാരിക്കുന്നതിലുള്ള വൈകല്യം

3. സംസാരിച്ചു തുടങ്ങാന്‍ താമസം വരിക

4. മിതമായ സംസാരം


5. ഉച്ചാരണത്തില്‍ പല വാക്കുകളും വിട്ടുകളയുക

6. വാക്കുകളുടെ അര്‍ത്ഥം ഉള്‍ക്കൊള്ളാതെ വെറുതെ പറയുക

7. വാക്കുകളോ, സംഭാഷണമോ അര്‍ത്ഥപൂര്‍ണമായിരിക്കില്ല

8. ഇഷ്ടമുള്ള കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക


autism causes

9. മറ്റുള്ളവര്‍ എന്തെങ്കിലും ചോദിച്ചാല്‍ ശ്രദ്ധിക്കാതിരിക്കുക

10. സ്പര്‍ശിക്കുന്നത് എതിര്‍ക്കുക

11. മറ്റുള്ളവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിച്ചെന്നു വരില്ല.

12. ഹൈപ്പര്‍ ആക്ടീവ് ആകുക


13. പലരും ശബ്ദത്തോട് ഹൈപ്പര്‍ സെന്‍സിറ്റീവ് ആയിരിക്കും. കുക്കര്‍, മിക്‌സി തുടങ്ങിയവയുടെ ശബ്ദം ഇവര്‍ക്ക് സഹിക്കാന്‍ പ്രയാസമായിരിക്കും.

14. സംസാരിക്കുമ്പോള്‍ പ്രത്യേക ശബ്ദത്തില്‍ സംസാരിക്കുക

15. കോപം

16. മറ്റുള്ളവരെ ഉപദ്രവിക്കുക, ബഹളം വയ്ക്കുക


17. കാരണമില്ലാതെ കരയുക

18. ശൂന്യതയില്‍ നോക്കിയിരിക്കുക


കാരണങ്ങള്‍


ഓട്ടിസമുള്ള കുട്ടികളില്‍ ജന്മനാ തന്നെ പലവിധ ശാരീരിക വൈകല്യങ്ങളും ഉണ്ടാകും. ഗര്‍ഭാവസ്ഥയില്‍ കുട്ടികളുടെ വളര്‍ച്ചയിലുണ്ടാകുന്ന വൈകല്യങ്ങളാണ് ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഓട്ടിസമുള്ള കുട്ടികളില്‍ ഗണ്യമായ ഒരു വിഭാഗത്തിന് അപസ്മാരം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.


പാരമ്പര്യഘടകങ്ങളും ഒരുപരിധി വരെ ഓട്ടിസത്തിനു കാരണമാകാം. അതോടൊപ്പം മാനസികപ്രശ്‌നങ്ങളുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പാരമ്പര്യമായി ഓട്ടിസം വരാനുള്ള സാധ്യതയും കാരണങ്ങളില്‍ ഒന്നാണ്. കൂടാതെ വിഷാദം, ബൈപ്പോളാര്‍ ഡിസോഡര്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഇവയും ഓട്ടിസത്തിലേക്ക് നയിക്കാം.


ജനനസമയത്ത് ഓക്‌സിജന്റെ അഭാവം മൂലം കുട്ടി ചിലപ്പോള്‍ കരഞ്ഞെന്നു വരില്ല. ഇത്തരം അവസ്ഥകളും കാരണങ്ങളായി പൊതുവേ കണക്കാക്കാം. ഇവയൊക്കെ ഓട്ടിസത്തിനുള്ള കാരണങ്ങളായി പറയപ്പെടുന്നെങ്കിലും, ഓട്ടിസത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതും വസ്തുതയാണ്.


ഓട്ടിസമുള്ള കുട്ടികളില്‍ കാണപ്പെടുന്ന പ്രധാന ലക്ഷണമാണ് ആശയവിനിമയത്തിലുണ്ടാകുന്ന വൈകല്യം. പല കുട്ടികളിലും ഓട്ടിസത്തിന്റെ സൂചനയായി ഇതിനെ കാണേണ്ടതുണ്ട്. പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ കുട്ടികളില്‍ പ്രകടമായിട്ടില്ലെങ്കില്‍ അവ പ്രത്യേകം ശ്രദ്ധിക്കണം.


ഉദാഹരണത്തിന് ഒരു വയസായിട്ടും സംസാരിക്കാതെ വരിക, എഴുന്നേറ്റ് നില്‍ക്കാതെ വരിക, മൂന്ന് മാസം കഴിഞ്ഞിട്ടും കഴുത്ത് ഉറയ്ക്കാതെ വരിക തുടങ്ങിയ ലക്ഷണങ്ങള്‍ നിസാരമാക്കരുത്. ഓരോ പ്രായത്തിലും കണ്ടുവരുന്ന മാറ്റങ്ങള്‍ കുട്ടികളില്‍ പ്രകടമായില്ലെങ്കിലോ, ഇവയ്ക്ക് താമസമുണ്ടായാലോ എത്രയും വേഗം പരിശോധിക്കേണ്ടതുണ്ട്. ചെറിയ പ്രായത്തിലാണ് ഇവ വളരെ വേഗം തിരിച്ചറിയാന്‍ കഴിയുന്നത്്.


autism causes

ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത് ഏകദേശം ഒരു വയസിനു ശേഷമായിരിക്കും. എന്നാല്‍ ഈ ലക്ഷണങ്ങളുള്ള എല്ലാ കുട്ടികള്‍ക്കും ഓട്ടിസമുണ്ട് എന്ന് അനുമാനിക്കാനാകില്ല. ഇത്തരം ലക്ഷണങ്ങള്‍ പ്രകടമായാല്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലെന്നു മാത്രം. ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ശ്രദ്ധ നല്‍കാനും തിരിച്ചറിയാനും ഈ ലക്ഷണങ്ങള്‍ സഹായിക്കും. ആറ് മാസം മുതല്‍ കുട്ടിയുടെ വളര്‍ച്ചയില്‍ ഉണ്ടാകേണ്ട മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഇവയ്ക്ക്് മാറ്റം വരുത്താനാകും.


ചികിത്സയുണ്ട്


കോഗ്നിറ്റീവ് സ്റ്റിമുലേഷന്‍, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പി എന്നിവയാണ്് ഓട്ടിസത്തിന്റെ ചികിത്സയില്‍ പ്രധാനം. ഈ പരിശീലനങ്ങളിലൂടെ കുട്ടികളില്‍ ഭാഷയും ആശയവിനിമയത്തിനുള്ള കഴിവും വളര്‍ത്തിയെടുക്കാനാകും. ഓട്ടിസമുള്ള കുട്ടികള്‍ കരയുന്ന രീതി പോലും പലതും സൂചിപ്പിക്കുന്നതാകാം. അതുകൊണ്ട് അവര്‍ക്ക് ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങള്‍ക്ക് തുടക്കമിടാന്‍ ഈ തെറാപ്പികളിലൂടെ സാധിക്കും.


വളരെ ലളിതമായ ചികിത്സയാണ് ഇതിനായി നല്‍കുക. ഓട്ടിസമുള്ള കുട്ടികളില്‍ ചിലര്‍ ഹൈപ്പര്‍ സെന്‍സിറ്റീവ് ആയിരിക്കും. ചെറിയ വേദനയോ ശബ്ദങ്ങളോ പോലും ഇവര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ മറ്റു ചിലര്‍ക്ക് വേദനയോ, ശബ്ദങ്ങളോ പ്രശ്‌നമല്ല, ഇവര്‍ ഹൈപ്പോ സെന്‍സിറ്റീവ് വിഭാഗത്തില്‍പ്പെടുന്നു. ഇങ്ങനെ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഓട്ടിസമുള്ള കുട്ടികളില്‍ ഉണ്ടാകാം. ഇവയൊക്കെ സമതുചിതമായി പരിഹരിക്കേണ്ടതുണ്ട്്. അതിനായി ഒരു ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റിന്റെ സഹായം ആവശ്യമായി വരും. ഡബ്ല്യൂ. എച്ച്. ഒ യുടെ കാഴ്ചപ്പാടനുസരിച്ച് ചെറിയ പ്രായത്തിലുള്ള തിരിച്ചറിവാണ് പ്രധാനം.


ഓട്ടിസമുള്ള കുട്ടികളെ സാധാരണ രീതിയിലേക്ക് കൊണ്ടുവരിക എന്നതാണ് ആദ്യഘട്ടത്തിലെ തെറാപ്പി കൊണ്ടുദ്ദേശിക്കുന്നത്. അതായത്് ആശയവിനിമയത്തിനും, അവരുടെ ആവശ്യങ്ങള്‍ സ്വയം ചെയ്യുന്നതിനും പ്രാപ്തരാക്കുന്നതിനും തെറാപ്പികളിലൂടെ സാധിക്കും. ഓട്ടിസമുള്ള കുട്ടികളിലുണ്ടാകുന്ന പെരുമാറ്റ വൈകല്യങ്ങള്‍ വരെ തെറാപ്പിയിലൂടെ പരിഹരിക്കേണ്ടതുണ്ട്. എന്നാല്‍ ചിലരില്‍ പെരുമാറ്റ വൈകല്യങ്ങള്‍ സൈക്യാട്രിക് മരുന്നുകളുടെ സഹായത്തോടെ ചികിത്സിക്കേണ്ടതുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഈ ചികിത്സരീതി ആവശ്യമായി വരുന്നില്ല.


ഹൈപ്പര്‍ ആക്ടീവായിട്ടുള്ള, പെരുമാറ്റ വൈകല്യങ്ങളുള്ള കുട്ടികളില്‍ മാത്രം മരുന്നുകളുടെ സഹായം വേണ്ടി വന്നേക്കാം. ചിലത് സൈക്കോതെറാപ്പിയിലൂടെ മാറ്റാനാകും. സൈക്കോളജിസ്്റ്റ്, ന്യൂറോളജിസ്്റ്റ്്, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പാത്തോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ എന്നിവരുടെ സംയോജിത സേവനത്തിലൂടെ മാത്രമേ ഓട്ടിസമുള്ള കുട്ടികളെ മാറ്റിയെടുക്കാനാകൂ.


ഇവരുടെയെല്ലാം സമഗ്ര പദ്ധതിയിലൂടെ ഇത്തരം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ പ്രതിവിധികളും സ്വീകരിക്കുന്നതാണ് ഉചിതം. ചികിത്സയുടെ പുരോഗതി മന്ദഗതിയിലായിരിക്കും. എങ്കിലും അതേ ചികിത്സയില്‍ തന്നെ തുടര്‍ന്നു പോകാന്‍ പ്രത്യേകം ശ്രദ്ധിക്കണം.


ഇവരെ പരിപാലിക്കുമ്പോള്‍


ഓട്ടിസമുള്ള കുട്ടികള്‍ വളരെ ലോലമനസുള്ളവരായിരിക്കും. അതുകൊണ്ട് തന്നെ ശരിയായിട്ടുള്ള കരുതലും പിന്തുണയും ഇവര്‍ക്ക്് നല്‍കുകയെന്നതാണ് പ്രധാനം. ഓട്ടിസമുള്ള കുട്ടികള്‍ക്കായി മാതാപിതാക്കള്‍ കൂടുതല്‍ സമയം അവര്‍ക്കൊപ്പം ചിലവിടേണ്ടതുണ്ട്്.


സാധാരണ കുട്ടികളെ പോലെ കാര്യങ്ങള്‍ വളരെ വേഗം പഠിച്ചെടുക്കാന്‍ ഓട്ടിസമുള്ള കുട്ടികള്‍ക്കാവില്ല. അതുകൊണ്ട് പല കാര്യങ്ങളും ഇവരെ പഠിപ്പിച്ചെടുക്കേണ്ടതായി വരും. അതിനുള്ള പരിശ്രമം മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. അത് അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടുന്നു. ഇതിലൊക്കെ ഉപരിയായി കുട്ടിക്ക് ഓട്ടിസം ഉണ്ടെന്ന് അംഗീകരിക്കുകയാണ് ഏറ്റവും പ്രധാനം.


autism causes

പല ചികിത്സകള്‍ പരീക്ഷിക്കാതെ ആദ്യം മുതല്‍ തന്നെ ഒരു ചികിത്സ മുന്നോട്ട് കൊണ്ടുപോകുക. പല ചികിത്സകള്‍ക്ക് പിന്നാലെ പോകുമ്പോള്‍ കുട്ടിയുടെ ഡവലപ്‌മെന്റല്‍ പീരിഡില്‍ കിട്ടേണ്ട തെറാപ്പി നഷ്ടപ്പെടും. ഓട്ടിസമുള്ള കുട്ടികളെ സംബന്ധിച്ച് ആറ് വയസ് വരെയുള്ള സമയം വളരെ വിലപ്പെട്ടതാണ്. ഈ കാലയളവിലുള്ള ഓരോ ദിവസവും ഓരോ ഡവലപ്‌മെന്റല്‍ ഡേ ആണ്. അതുകൊണ്ട് ഒരു ദിവസം നഷ്ടപ്പെടുന്നതു പോലും ചികിത്സയെ ബാധിക്കും. അതുകൊണ്ട് ഓട്ടിസമുണ്ടെന്നു തിരിച്ചറിഞ്ഞാല്‍ വളരെ വേഗം തെറാപ്പി നല്‍കേണ്ടതുണ്ട്്.


ബോധവത്കരിക്കേണ്ടത് കുട്ടികളെ


സാധാരണ കുട്ടികള്‍ക്ക്് നല്‍കുന്ന അതേ പരിഗണന ഓട്ടിസമുള്ള കുട്ടികള്‍ക്കും നല്‍കേണ്ടതുണ്ട്. അതിനുള്ള ആദ്യ നടപടി സ്‌കൂളുക്‌ളില്‍ നിന്നും ആരംഭിക്കണം. ഓട്ടിസമുള്ള കുട്ടികള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നത്് സ്‌കൂളുകളില്‍ നിന്നാണ്്.


സാധാരണ കുട്ടികള്‍ക്കൊപ്പം വിദ്യാഭ്യാസത്തിനുള്ള അവസരം ഇവര്‍ക്ക് ലഭിക്കാറില്ല. ഓട്ടിസമുള്ള കുട്ടികള്‍ക്ക് പൊതുവേ എയ്ഡഡ് സ്‌കൂളുകളില്‍ അവസരം നിഷേധിക്കപ്പെടാറുണ്ട്്. അഥവാ അവസരം ലഭിച്ചാല്‍ തന്നെ ഇവരെ മാറ്റി നിര്‍ത്തുന്ന രീതിയുമുണ്ടാകാം. ഈ കുട്ടികളെ അവഗണിക്കുമ്പോള്‍ ഇവര്‍ക്ക് സാധാരണ കുട്ടികളുമായി ഇടപെടാനുള്ള അവസരം നഷ്ടമാകും. ഇത്തരം ഒറ്റപ്പെടുത്തലുകള്‍ അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും.


അതിനായി ചെറിയ ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് ഓട്ടിസമുള്ള കുട്ടികളെ സഹായിക്കണമെന്ന തിരിച്ചറിവ്് നല്‍കണം. ഓട്ടിസമുള്ള കുട്ടികള്‍ക്ക് പിന്തുണ നല്‍കുകയും, അവര്‍ക്ക് പാഠഭാഗങ്ങള്‍ എഴുതി നല്‍കാനും, പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുക്കാനും പരിശീലിപ്പിക്കണം. ഓട്ടിസമുള്ള കുട്ടികളെ മാറ്റി നിര്‍ത്താതെ ഒപ്പം കൂട്ടാനുള്ള ബോധവത്കരണം നല്‍കേണ്ടതുണ്ട്്. ഓട്ടിസ്റ്റിക് കുട്ടികളെ സാധാരണ കുട്ടികള്‍ക്കൊപ്പം അംഗീകരിക്കപ്പെടണം. അവര്‍ക്ക് പരസഹായം ആവശ്യമാണെന്ന ചിന്ത മറ്റു കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടതും വളരെ ആവശ്യമാണ്.


കടപ്പാട്:


അനില്‍ കുമാര്‍

സീനിയര്‍ കണ്‍സള്‍ട്ടന്റ്

സൈക്കോളജിസ്റ്റ്,

തിരുവനന്തപുരം



Tags

  • autism

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഗര്‍ഭിണികള്‍ ഈ വ്യായാമങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം ; ഏതൊക്കെയെന്ന് അറിയാം

ഗര്‍ഭിണികള്‍ ഈ വ്യായാമങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം ; ഏതൊക്കെയെന്ന് അറിയാം

എന്ത് ചെയ്തിട്ടും മുടി കൊഴിച്ചില്‍ മാറുന്നില്ലേ ? ; ഇവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം

എന്ത് ചെയ്തിട്ടും മുടി കൊഴിച്ചില്‍ മാറുന്നില്ലേ ? ; ഇവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം

ഈ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നവര്‍ സൂക്ഷിക്കുക!

ഈ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നവര്‍ സൂക്ഷിക്കുക!

കൈകാല്‍ സംരക്ഷണം; ആരോഗ്യത്തിന് അനിവാര്യം

കൈകാല്‍ സംരക്ഷണം; ആരോഗ്യത്തിന് അനിവാര്യം

സെക്കന്‍ഡറി ആര്‍ത്രൈറ്റിസ് കാരണങ്ങള്‍ പലത്

സെക്കന്‍ഡറി ആര്‍ത്രൈറ്റിസ് കാരണങ്ങള്‍ പലത്

നടുവേദനയുള്ളവര്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍

നടുവേദനയുള്ളവര്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍