
തൊടുപുഴ: ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് രംഗത്തെത്തി. ന്യായമായ വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു. ഓരോ സമുദായങ്ങള്‍ പറയുന്നതുപോലെയല്ല കാര്യങ്ങള്‍ നടപ്പിലാക്കേണ്ടത്. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്. പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ പിന്നീടാകാകാമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ന്യൂനപക്ഷക്ഷേമ പദ്ധതി വിതരണത്തിന് നിശ്ചയിച്ച അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എല്‍ഡിഎഫിന്റെ ഘടകകക്ഷിയായ ഐഎന്‍എല്‍. പാര്‍ട്ടി കൂടിയാലോചിച്ചശേഷം വിഷയം എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്നും സര്‍ക്കാരിനോട് അപ്പീല്‍ നല്കാന് ആവശ്യപ്പെടുമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ കാസര്‍കോഡ് പറഞ്ഞു.
ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് തിരക്കിട്ട് തീരുമാനം എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇപ്പോഴുള്ളത്. ഹൈക്കോടതി വിധി പഠിച്ചശേഷം നിയമവകുപ്പ് ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും






