
കൊച്ചി: കോവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച സർക്കാർ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രികൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. പുതിയ നിരക്കുപ്രകാരം ഗുണമേന്മ ഉറപ്പു വരുത്താനാകില്ലെന്നാണ് മാനേജ്മെന്റുകൾ പറയുന്നത്. കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ തിങ്കളാഴ്ച റിവ്യൂ ഹർജി നൽകും.
മുറികളിലെ നിരക്ക്, ഇൻഷുറൻസ് തുടങ്ങിയവയുടെ നിരക്കിലും വ്യക്തത വരുത്തണമെന്നാണ് ആവശ്യം. മുറികളിലെ ചികിത്സാ നിരക്കും സ്വകാര്യ ഇൻഷുറൻസ് തുക ഈടാക്കുന്നതു സംബന്ധിച്ചും ഉത്തരവിൽ പരാമർശിച്ചിരുന്നില്ല. സർക്കാരിന് രണ്ട് തവണ കത്ത് നൽകിയിട്ടും ഉത്തരവിലെ ആശയക്കുഴപ്പം മാറ്റാൻ തയാറായില്ലെന്ന് മാനേജ്മെന്റുകൾ പറയുന്നു.






