
ഇന്ത്യയില്‍ ലാറ്റിറ്റിയൂഡ്, പ്രിസിഷന്‍, ഓപ്റ്റിപ്ലെക്സ് എന്നീ ശ്രേണികളിലായി ഡെല്‍ പുതിയ ലാപ്ടോപ്പുകളും ഡെസ്ക്ടോപ്പുകളും അവതരിപ്പിച്ചു.ലാറ്റിറ്റിയൂഡ് 7410, ലാറ്റിറ്റിയൂഡ് 7420, ലാറ്റിറ്റിയൂഡ് 7320, ലാറ്റിറ്റിയൂഡ് 9420, ലാറ്റിറ്റിയൂഡ് 9520, ലാറ്റിറ്റിയൂഡ് 5320, പ്രിസിഷന്‍ 3560, ഓപ്റ്റിപ്ലെക്സ് 7090 അള്‍ട്രാ, ഓപ്റ്റിപ്ലെക്സ് 3090 അള്‍ട്രാ, ഓപ്റ്റിപ്ലെക്സ് 5090 എന്നീ പത്ത് ഡിവൈസുകളാണ് അവതരിപ്പിച്ചത്. ഡെല്‍ ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് ഈ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാം.
85,000 രൂപ മുതലാണ് ഡെല്‍ ലാറ്റിറ്റിയൂഡ് 7320 ഡിറ്റാച്ചബിള്‍ ലാപ്ടോപ്പിന് വില ആരംഭിക്കുന്നത്. ലാറ്റിറ്റിയൂഡ് 7410 ക്രോംബുക്കിന് 94,500 രൂപയില്‍ വില ആരംഭിക്കുന്നു. ഡെല്‍ ലാറ്റിറ്റിയൂഡ് 7420 90,000 രൂപ നല്കി വാങ്ങാം. ലാറ്റിറ്റിയൂഡ് 9420, ലാറ്റിറ്റിയൂഡ് 9520, ലാറ്റിറ്റിയൂഡ് 5320 ലാപ്ടോപ്പുകള്‍ക്ക് യഥാക്രമം 1,36,000 രൂപ, 1,45,000 രൂപ, 77,500 രൂപയാണ് വില.
ഓപ്റ്റിപ്ലെക്സ് 7090 അള്‍ട്രാ, ഓപ്റ്റിപ്ലെക്സ് 3090 അള്‍ട്രാ മോഡലുകള്‍ക്ക് യഥാക്രമം 47,500 രൂപയും 43,000 രൂപയുമാണ് വില. പ്രിസിഷന്‍ 3560 ലാപ്ടോപ്പിന് 74,500 രൂപ മുതലാണ് വില. ഓപ്റ്റിപ്ലെക്സ് 5090 ലാപ്ടോപ്പിന്റെ വില 46,500 രൂപയില്‍ തുടങ്ങുന്നു.
ഡെല്‍ ലാറ്റിറ്റിയൂഡ് 9420 ലാപ്ടോപ്പിന് കരുത്തേകുന്നത് പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ വി പ്രോ പ്രൊസസറുകളാണ്. ബില്‍റ്റ് ഇന്‍ സ്പീക്കര്‍ഫോണ്‍ ലഭിക്കുന്നു. വേഗത്തിലും കൂടുതല്‍ വിശ്വസനീയവുമായ ഓട്ടോ വേക്ക്, ലോക്ക് നടത്തുന്ന എക്സ്പ്രസ് സൈന്‍ ഇന്‍ 2.0 സവിശേഷതയാണ്. ഇതിന് പിന്‍ബലമേകുന്നത് ഇന്റല്‍ വിഷ്വല്‍ സെന്‍സിംഗ് ടെക്നോളജിയാണ്. ഓട്ടോമാറ്റിക്കായി ലൈറ്റ് കറക്ഷന്, ബ്ലാക്ക്ഗ്രൗണ്ട് ബ്ലര്‍ എന്നിവ നല്‍കുന്നതിന് കാമറ മെച്ചപ്പെടുത്തി. ഡെല്‍ ലാറ്റിറ്റിയൂഡ് 7320, ലാറ്റിറ്റിയൂഡ് 7420 എന്നിവ ഡിറ്റാച്ചബിള്‍ 2 ഇന്‍ 1 ഡിവൈസുകളാണ്. സ്ലീക്ക്, ഡിറ്റാച്ചബിള്‍ ഡിസൈന്‍ ലഭിച്ചതാണ് ഡെല്‍ ലാറ്റിറ്റിയൂഡ് 7320.






